്വിദിന ദേശീയ സെമിനാർ പ്രഫ. ഡോ. കെ.എം. ഷീബ ഉദ്ഘാടനംചെയ്യുന്നു.
ചാലക്കുടി: സേക്രഡ് ഹാർട്ട് കോളജ്(ഓട്ടോണമസ്), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷും ഡിപ്പാർട്ട്മെന്റ് ഓഫ് ഓറിയന്റൽ ലാംഗ്വേജസും സംയുക്തമായി ദ്വിദിന ദേശീയ സെമിനാർ നടത്തി. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് അധ്യാപിക പ്രഫ.ഡോ. കെ. എം. ഷീബ ഉദ്ഘാടനം നിർവഹിച്ചു.
കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഐറിൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. എ. പ്രിൻസി ആന്റോ, ഡോ. സി.എ. ബാബു, സിസ്റ്റർ എം.ടി. ജിനി, ഡോ. സാന്ദ്ര ജൂലിയറ്റ് എന്നിവർ പ്രസംഗിച്ചു. ഇന്നുനടക്കുന്ന സമാപനച്ചടങ്ങിൽ പ്രമുഖ ജെൻഡർ ആക്ടിവിസ്റ്റും ലേണിംഗ് ഫെസിലിറ്റേറ്ററും 'മായ' ഡയറക്ടറുമായ കെ.സി. സന്തോഷ്കുമാർ പങ്കെടുക്കും.
Tags :