കരുവള്ളടുക്കം സെന്റ് ജോസഫ്സ് യുപി സ്കൂൾ ടീമിന് സമ്മാനങ്ങൾ നൽകുന്നു.
വെള്ളരിക്കുണ്ട്: തലശേരി അതിരൂപത ആന്റി ഡ്രഗ്സ് സ്റ്റുഡന്റ്സ് യൂണിയൻ കലോത്സവത്തിൽ യുപി വിഭാഗത്തിൽ തുടർച്ചയായി അഞ്ചാംതവണയും ഒന്നാംസ്ഥാനം കരസ്ഥമാക്കി കരുവള്ളടുക്കം സെന്റ് ജോസഫ്സ് യുപി സ്കൂൾ.സ്കൂൾ അങ്കണത്തിൽ നടന്ന അനുമോദന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. ഡോ.ജോൺസൺ അന്ത്യാംകുളം കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
മുഖ്യാധ്യാപിക സിസ്റ്റർ റെജീന മാത്യു, എഡിഎസ് യു ആനിമേറ്റർ ടൈറ്റസ് വി.തോമസ് എന്നിവർ നേതൃത്വം നൽകി.
Tags :