x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​സി വി​വാ​ദം: എ​ങ്ങു​മെ​ത്താ​തെ അ​ന്വേ​ഷ​ണം

ജോ​​​ൺ​​​സ​​​ൺ വേ​​​ങ്ങ​​​ത്ത​​​ടം
Published: November 5, 2026 11:49 PM IST | Updated: November 5, 2026 11:49 PM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫു​​​ട്ബോ​​​ൾ‍ ഇ​​​തി​​​ഹാ​​​സം ല​​​യ​​​ണ​​​ൽ മെ​​​സി കേ​​​ര​​​ള​​​ത്തി​​​ൽ വ​​​രു​​​മെ​​​ന്ന പേ​​​രി​​​ലെ ജി​​​എ​​​സ്ടി വെ​​​ട്ടി​​​പ്പി​​​ൽ എ​​​ങ്ങു​​​മെ​​​ത്താ​​​തെ അ​​​ന്വേ​​​ഷ​​​ണം. നി​​​കു​​​തി ഈ​​​ടാ​​​ക്കു​​​ന്ന​​​ത് വൈ​​​കി​​​​​​ച്ച​​​തി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്ന പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ ശി​​​പാ​​​ർ​​​ശ​​​യി​​​ൽ ര​​​ണ്ടു മാ​​​സ​​​മാ​​​യി​​​ട്ടും സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​ട്ടി​​​ല്ല.

കോ​​​ഴി​​​ക്കോ​​​ട്, കാ​​​ഞ്ഞ​​​ങ്ങാ​​​ട് യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​നാ​​​കാ​​​ത്ത വീ​​​ഴ്ച വ​​​രു​​​ത്തി​​​യെ​​​ന്നും വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു സെ​​​പ്റ്റം​​​ബ​​​റി​​​ലെ ശി​​​പാ​​​ർ​​​ശ.

റി​​​പ്പോ​​​ർ​​​ട്ട​​​ർ ക​​​മ്പ​​​നി​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യി എ​​​ട്ടു മാ​​​സ​​​ത്തോ​​​ളം ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത് അ​​​ന്വേ​​​ഷി​​​ക്കാ​​​നും ശി​​​പാ​​​ർ​​​ശ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​ങ്കും ബാ​​​ഹ്യ ഇ​​​ട​​​പെ​​​ട​​​ൽ ഉ​​​ണ്ടാ​​​യോ എ​​​ന്ന​​​തും അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​ലും തീ​​​രു​​​മാ​​​ന​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല.

സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക് സാ​​​മ്പ​​​ത്തി​​​ക ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്തു എ​​​ന്ന ആ​​​രോ​​​പ​​​ണം ഈ ​​​കേ​​​സി​​​ൽ ശ​​​ക്ത​​​മാ​​​ണ്.

മു​​​ൻ കാ​​​യി​​​കമ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹി​​​മാ​​​ൻ ത​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്ത​​​താ​​​യി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം വി​​​ല​​​യി​​​രു​​​ത്തി​​​യി​​​രു​​​ന്നു. അ​​​ബ്ദു​​​റ​​​ഹി​​​മാ​​​നെ പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ അ​​​നു​​​മ​​​തി തേ​​​ടി​​​യു​​​ള്ള ഫ​​​യ​​​ലു​​​ക​​​ളി​​​ൽ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം വൈ​​​കു​​​ന്ന​​​തി​​​നാ​​​ൽ ഈ ​​​ഭാ​​​ഗ​​​ത്തെ അ​​​ന്വേ​​​ഷ​​​ണം നി​​​ല​​​വി​​​ൽ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണ്.

മെ​​​സി​​​യെ കൊ​​​ണ്ടുവ​​​ന്നു ക​​​ളി​​​പ്പി​​​ക്കാ​​​ൻ വേ​​​ണ്ടി​​​യാ​​​ണ് കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര സ്റ്റേ​​​ഡി​​​യം ന​​​വീ​​​ക​​​ര​​​ണ​​​ത​​​ട്ടി​​​പ്പ് ന​​​ട​​​ന്ന​​​ത്. ഏ​​​ക​​​ദേ​​​ശം 60 കോ​​​ടി രൂ​​​പ പെ​​​രു​​​പ്പി​​​ച്ചു കാ​​​ണി​​​ച്ച​​​താ​​​യി ജി​​​സി​​​ഡി​​​എ​​​യു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര റി​​​പ്പോ​​​ര്‍​ട്ടി​​​ലു​​​ണ്ട്.

Tags : Investigation GSTEvasionCase LionelMessiVisit DisciplinaryAction DelayTaxCollection Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up