പരിശീലന പരിപാടിയില്‍ ഡോ. ആര്. ശിവകുമാര്‍ പ്രസംഗിക്കുന്നു.
കോട്ടയം: സമൂഹത്തിലെ സാധാരണക്കാരായ ജനങ്ങളോട് സംവദിക്കാന്‍ ഭരണഭാഷയ്ക്ക് കഴിയണമെന്ന് ഔദ്യോഗിക ഭാഷാ വകുപ്പിലെ ഭാഷാ വിദഗ്ധന്‍ ഡോ. ആര്. ശിവകുമാര്‍.
ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ഭരണഭാഷ; തത്വവും പ്രയോഗവും എന്ന പരിശീലന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ പ്ലാനിംഗ് ഓഫീസും സംയുക്തമായി സംഘടിപ്പിച്ച പരിപാടി തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ.കെ. ബിനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ. അമാനത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന് ജോസഫ്,ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ പി.കെ. സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags :