ജോസഫ് കൊട്ടാരം എൻഡോവ്മന്റ് സ്കോളർഷിപ്പിന്റെ വിതരണം
അതിരമ്പുഴ: പുറയാറ്റിടം മഹാ കുടുംബയോഗം രക്ഷാധികാരിയും മാധ്യമ പ്രവർത്തകനുമായിരുന്ന ജോസഫ് കൊട്ടാരത്തിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ എൻഡോവ്മെന്റ് സ്കോളർഷിപ്പുകൾ സമ്മാനിച്ചു.
എലിസബത്ത് ജയിംസ് തോട്ടപ്പള്ളി (എസ്എസ്എൽസി), ക്രിസ്റ്റൊ രാജൻ പാറശേരിൽ (പ്ലസ് ടു) എന്നിവരാണ് സ്കോളർഷിപ്പിന് അർഹരായത്. കുടുംബയോഗം പ്രസിഡൻ്റ് പി.ജെ. ജോർജ് പാറശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരിയും അതിരമ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റുമായ കെ.പി.ദേവസ്യ സ്കോളർഷിപ് സമ്മാനിച്ചു.
ടി.ഡി. ജയിംസ് തോട്ടപ്പള്ളി, ജോർജ് സെബാസ്റ്റ്യൻ ആലഞ്ചേരി, ജെറി ടി. ജയിംസ് തറപ്പേൽ, രാജു കളരിക്കൽ, ജോസ് ഇടവഴിക്കൽ, അഗസ്റ്റിൻ ആലഞ്ചേരി എന്നിവർ പ്രസംഗിച്ചു.
Tags :