x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രു​ച​ക്ര വാ​ഹ​നാപ​ക​ടം; ര​ണ്ടാ​ഴ്ച​യ്ക്കി​ടെ വൈ​ക്ക​ത്ത് മരിച്ചത് ര​ണ്ട് യു​വാ​ക്ക​ൾ​

വെബ് ഡെസ്ക്
Published: November 5, 2026 02:13 AM IST | Updated: November 5, 2026 02:13 AM IST

നി​യ​ന്ത്ര​ണം വി​ട്ട് പോ​സ്റ്റി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞു ത​ക​ർ​ന്ന ബൈ​ക്ക് .

വൈക്കം:​ ഇ​രു​ച​ക്ര വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടാ​ഴ്ച​യ്ക്കി​ട​യി​ൽ വൈ​ക്ക​ത്ത് പൊ​ലി​ഞ്ഞ​ത് ര​ണ്ടു യു​വാ​ക്ക​ളു​ടെ ജീ​വ​ൻ. വൈ​ക്കം ഉ​ദ​യ​നാ​പു​രം ന​ക്കം​തു​രു​ത്തി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന നി​ർ​ധ​ന കു​ടും​ബാം​ഗ​മാ​യ അ​ർ​ജു​ൻ റെ​ജി (22) യാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 12.30ഓ​ടെ ചെ​മ്പ് ടോ​ൾ ജം​ഗ്ഷ​നു സ​മീ​പം ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.​രാ​ത്രി വൈ​കി സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ൽ വ​രു​മ്പോ​ൾ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് പോ​സ്റ്റി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം.

ര​ണ്ടാ​ഴ്ച മു​മ്പ് ടി​വി​പു​രം പ​ട്ട​ശേ​രി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ടി​വി​പു​രം സ്വ​ദേ​ശി​യും തൃ​പ്പൂ​ണി​ത്തു​റ മി​ൽ​മ​യി​ൽ ജീ​വ​ന​ക്കാ​ര​നു​മാ​യ 24 കാ​ര​ൻ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഒ​രു വ​ർ​ഷം മു​മ്പ് നാ​നാ​ട​ത്ത് മാ​ർ​ക്ക​റ്റി​നു സ​മീ​പം പു​തി​യ ബു​ള്ള​റ്റി​ൽ എ​ത്തി​യ 20കാ​ര​ൻ ബു​ള്ള​റ്റ് നി​യ​ന്ത്ര​ണം വി​ട്ട് വ​ഴി​യോ​ര​ത്തെ പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. ഈ​അ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണ​പ്പെ​ട്ട യു​വാ​ക്ക​ളെ​ല്ലാം കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു. കൗ​മാ​ര​ക്കാ​രു​ടേ​യും യു​വാ​ക്ക​ളു​ടേ​യും രാ​ത്രി സ​ഞ്ചാ​ര​വും അ​ശ്ര​ദ്ധ​യോ​ടെ​യു​ള്ള വാ​ഹ​ന​മോ​ടി​ക്ക​ലും മൂ​ലം സെ​ക്ക​ൻ​ഡു​ക​ൾ​ക്കി​ട​യി​ൽ സം​ഭ​വി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ യു​വാ​ക്ക​ൾ അ​കാ​ല​ത്തി​ൽ മ​ര​ണ​പ്പെ​ടു​മ്പോ​ൾ പ്ര​തീ​ക്ഷ​യ​റ്റ് ശി​ഷ്ട​കാ​ലം നൊ​മ്പ​ര ക​ട​ലി​ലാ​ണ്ടു​പോ​കു​ന്ന​ത് മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​ണെ​ന്ന കാ​ര്യം യു​വാ​ക്ക​ൾ മു​ഖ​വി​ല​യ്ക്കെ​ടു​ക്കു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Tags :

Recent News

Corehub Up