ജില്ലാ സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും വ്യാപാരികൾക്കുമെതിരേ നിരന്തരം നടക്കുന്ന ഗുണ്ടാ ആക്രമണം അമർച്ച ചെയ്യാൻ പ്രത്യേക പൊലിസ് സ്ക്വാഡ് രൂപീകരിക്കണമെന്ന് വ്യാപാരി സമിതി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി ചങ്ങനാശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ആർക്കേഡിന്റെ മുൻവശത്ത് പ്രതിഷേധയോഗം നടത്തി.
വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.കെ. മോഹൻകുമാർ, പി.എ. അഷറഫ്, എം.എച്ച്. മുബാഷ്, എ. നസീർ, ബിജു എം.കെ. തുടങ്ങിയവർ പ്രസംഗിച്ചു.
Tags :