x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​ജ​ൻ ജോ​സ​ഫ് എം​പി​ക്ക് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ കേ​ന്ദ്ര​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി

വെബ് ഡെസ്ക്
Published: November 5, 2026 02:25 AM IST | Updated: November 5, 2026 02:25 AM IST

സോ​ജ​ൻ ജോ​സ​ഫി​നെ ആ​ർ​ച്ച്ബി​ഷ​പ് തോ​മ​സ് ത​റ​യി​ൽ ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ക്കു​ന്നു.

ച​ങ്ങ​നാ​ശേ​രി: ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് അം​ഗ​വും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മ​ണ്ണാ​ർ​കു​ന്ന് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​കാം​ഗ​വു​മാ​യ സോ​ജ​ൻ ജോ​സ​ഫ് എം​പി​ക്ക് അ​തി​രൂ​പ​താ കേ​ന്ദ്ര​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ലി​ന്‍റെ​യും കൂ​രി​യാ അം​ഗ​ങ്ങ​ളു​ടെ​യും മ​റ്റു വൈ​ദി​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം.

വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ. ആ​ന്‍റ​ണി ഏ​ത്ത​യ്ക്കാ​ട്ട്, മോ​ൺ. സ്ക​റി​യ ക​ന്യാ​കോ​ണി​ൽ, മോ​ൺ. ജോ​ൺ തെ​ക്കേ​ക്ക​ര, പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ആ​ന്‍റ​ണി മാ​ളേ​ക്ക​ൽ എ​ന്നി​വ​രും മ​റ്റു വൈ​ദി​ക​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ലോ​ക​മെ​മ്പാ​ടും ക്രൈ​സ്ത​വ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് ശ്ര​മി​ക്ക​ണ​മെ​ന്നും അ​തി​ന് സോ​ജ​ൻ ജോ​സ​ഫ് മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റെ ആ​വ​ശ്യ​ത്തോ​ട് അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ച എം​പി താ​ൻ മ​ല​യാ​ളി​ക​ളു​ടെ വി​സ വി​ഷ​യ​ങ്ങ​ളി​ലും അ​വ​ർ നേ​രി​ടു​ന്ന മ​റ്റു പ്ര​ശ്ന​ങ്ങ​ളി​ലും ശ​ക്ത​മാ​യി ഇ​ട​പെ​ടു​ന്നു​ണ്ടെ​ന്നും ധാ​രാ​ളം​പേ​രെ സ​ഹാ​യി​ക്കാ​ൻ സാ​ധി​ക്കു​ന്ന ഒ​രു ശു​ശ്രൂ​ഷ​യാ​ണ് താ​ൻ ചെ​യ്തു​വ​രു​ന്ന​തെ​ന്നും പ​റ​ഞ്ഞു.
താ​ൻ ഒ​രു മ​രി​യ​ഭ​ക്ത​നാ​ണെ​ന്നും ലൂ​ർ​ദ് പ​തി​വാ​യി സ​ന്ദ​ർ​ശി​ക്കാ​റു​ണ്ടെ​ന്നും അ​തി​രൂ​പ​ത​യി​ലെ പാ​റേ​ൽ പ​ള്ളി മാ​താ​വി​ന്‍റെ നാ​മ​ത്തി​ലു​ള്ള ബ​സി​ലി​ക്ക​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും സോ​ജ​ൻ ജോ​സ​ഫ് എം​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags :

Recent News

Corehub Up