x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണം വി​ട്ട​ ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

വെബ് ഡെസ്ക്
Published: November 5, 2026 02:21 AM IST | Updated: November 5, 2026 02:21 AM IST

അ​ർ​ജു​ൻ റെ​ജി

വൈ​ക്കം: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് റോ​ഡ​രി​കി​ലെ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഉ​ദ​യ​നാ​പു​രം ന​ക്കം​തു​രു​ത്തി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കു​ന്നും​പു​റ​ത്ത് റെ​ജി​യു​ടെ മ​ക​ൻ അ​ർ​ജു​ൻ റെ​ജി (22) യാ​ണ് മ​രി​ച്ച​ത്.

ബൈ​ക്കി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഉ​ദ​യ​നാ​പു​രം അ​ഭി​ലാ​ഷ് ഭ​വ​നി​ൽ ഹ​രി​പ്ര​സാ​ദി​ന് (21) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 12.30ഓ​ടെ വൈ​ക്കം ടോ​ൾ ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു.നാ​ട്ടു​കാ​രും പൊ​ലി​സും ചേ​ർ​ന്ന് ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ ചെ​മ്മ​നാ​ക​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ർ​ജു​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ​രി​പ്ര​സാ​ദി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഹ​രി​പ്ര​സാ​ദ് അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച അ​ർ​ജു​ന്‍റെ സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: സി​നി​മോ​ൾ. സ​ഹോ​ദ​രി: സി​നി​മോ​ൾ. സം​ഭ​വ​ത്തി​ൽ വൈ​ക്കം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags :

Recent News

Corehub Up