Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Arrested

Thrissur

വ​ധ​ശ്ര​മ​ക്കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

തൃ​ശൂ​ർ: കു​റി​ച്ചി​ക്ക​ര സ്വ​ദേ​ശി​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. പൂ​ള​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ക​ട​വി ര​ഞ്ജി​ത്ത് (43), സു​ധീ​ർ (50) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്.

24നാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഫ്ലാ​റ്റി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി വ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻചെ​ന്ന മാ​താ​വി​നെ​യും ഉ​പ​ദ്ര​വി​ച്ചു. ഒ​രു​മാ​സം മു​ന്പു ന​ട​ന്ന വാ​ക്കു​ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണം. ര​ഞ്ജി​ത്തി​നെ​തി​രേ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ 22 കേ​സും സു​ധീ​റി​നെ​തി​രേ എ​ട്ടു കേ​സു​മു​ണ്ട്.

വി​യ്യൂ​ർ എ​സ്എ​ച്ച്ഒ നി​മി​ഷ ത്രി​പാ​ഠി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കു​മാ​ർ, എ​സ്ഐ ശ്രീ​ജി​ൻ, എ​എ​സ്ഐ സ​ജീ​വ്, സീ​നി​യ​ർ സി​പി​ഒ ജോ​ണ്‍​സ​ണ്‍, സ​ജി​ത്ത്, സി​പി​ഒ​മാ​രാ​യ ടോ​ണി, കൃ​ഷ്ണ​പ്ര​സാ​ദ്, അ​ഖി​ലേ​ഷ്, ഭ​ദ്ര​ൻ, അ​നു​പ​മ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

 

Kerala

എസ്ഐയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ രണ്ടു ഡിവൈഎഫ്ഐക്കാർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ന​ഗ​രൂ​രി​ൽ പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി എ​സ്ഐ​യെ അ​സ​ഭ്യം പ​റ​യു​ക​യും കൈയേറ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ന​ഗ​രൂ​ർ വെ​ള്ള​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​തീ​ഷ്, വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ള​ല്ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും ബ്രാ​ഞ്ച് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ഗ​രൂ​ർ പോ​ലീ​സി​ന്‍റെ ജീ​പ്പ് ത​ട​ഞ്ഞു നി​ർ​ത്തി എ​സ്ഐക്കെതിരേ അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​യു​ക​യും കൈയേ​റ്റ​ത്തി​നു ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്.

ഈ ​സം​ഭ​വ​ത്തി​ൽ ഒ​ൻ​പ​ത് സി​പി​എം , ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ന​ഗ​രൂ​രി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ പു​തു​യു​ഗ​യാ​ത്ര​യു​ടെ ഫ്ളെ​ക്സ് ബോ​ർ​ഡു​ക​ൾ ത​ക​ർ​ത്ത കേ​സി​ൽ ന​ഗ​രൂ​ർ എ​സ്ഐ പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ നോ​ട്ടീ​സ് ന​ൽ​കാ​ൻ പോ​യ​താ​ണ് പ്ര​കോ​പ​ന​ത്തിനു കാ​ര​ണം.

ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നെ ത​ട​ഞ്ഞു നി​ർ​ത്തി അ​സ​ഭ്യം പ​റ​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ പു​റ​ത്തു വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​തേ സ​മ​യം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​രെ നി​ര​ന്ത​രം ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ന്ന സം​ഭ​വ​ത്തി​ൽ സി​പി​എം, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​ളാ​യി വ​രുമ്പോ​ൾ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പു​ല​ർ​ത്തു​ന്ന മൗ​ന​ത്തെ സേ​ന​യി​ലു​ള്ള​വ​ർത്ത​ന്നെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.

District News

പാ​ർ​ക്കിം​ഗ് ത​ട​ഞ്ഞ പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച ര​ണ്ടം​ഗ​സം​ഘം അ​റ​സ്റ്റി​ൽ

ആ​ലു​വ: ശി​വ​രാ​ത്രി മ​ണ​പ്പു​റം പാ​ല​ത്തി​ന് സ​മീ​പം ഇ​രു​ച​ക്ര​വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ത​ട​ഞ്ഞ പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച ര​ണ്ടം​ഗ​സം​ഘം അ​റ​സ്റ്റി​ലാ​യി. വെ​സ്റ്റ് ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ രു​ദ്ര​മാ​ല ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കൊ​ടു​മ്പി​ള്ളി വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​ൻ(30), താ​ര​ക​ര വീ​ട്ടി​ൽ അ​ക്ഷ​യ് (29) എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ഓ​ടെ പാ​ല​സ് റോ​ഡി​ൽ നി​ന്ന് കൊ​ട്ടാ​ര​ക്ക​ട​വി​ലേ​ക്ക് തി​രി​യു​ന്നി​ട​ത്താ​ണ് സം​ഭ​വം . ചെ​ങ്ങ​മ​നാ​ട് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നാ​യ പാ​റ​ക്ക​ട​വ് ചി​റ​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ ര​ഞ്ജി​ത്ത് വി​ജ​യ​ൻ ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ആ​ലു​വ​യി​ൽ സ്പെ​ഷ​ൽ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു.

മ​ണ​പ്പു​റ​ത്തേ​ക്കു​ള്ള ആ​ളു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ന് ഇ​രു​വ​ശ​വും പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​ൽ ഇ​വി​ടെ ക​ടു​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബൈ​ക്ക് ഓ​ടി​ച്ചു വ​ന്ന് പാ​ർ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത്.

ഇ​തു ത​ട​ഞ്ഞ​പ്പോ​ൾ ഇ​വി​ടെ ഡ്യൂ​ട്ടി ചെ​യ്യ​ണ്ട​ടാ എ​ന്നു പ​റ​ഞ്ഞ് ഒ​ന്നാം​പ്ര​തി ഹ​രി​കൃ​ഷ്ണ​ൻ പോ​ലീ​സു​കാ​ര​ന്‍റെ ഇ​ട​തു കൈ​യി​ൽ പി​ടി​ച്ചു തി​രി​ക്കു​ക​യും ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് പോ​ലീ​സു​കാ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. നെ​ഞ്ചി​ൽ ഇ​ടി​ച്ചു​വെ​ന്നും യൂ​ണി​ഫോ​മി​ന്‍റെ ലൈ​ൻ​യാ​ർ​ഡ് വ​ലി​ച്ച് പൊ​ട്ടി​ച്ചു​വെ​ന്നും പ​രി​താ​യി​ലു​ണ്ട്. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ മെ​ഡി​ക്ക​ൽ ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നും മ​റ്റൊ​രാ​ൾ ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി​ക്കാ​ര​നു​മാ​ണ്. പ്ര​തി​ക​ളെ ആ​ലു​വ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

National

മ​ണി​പ്പു​രി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പു​​​​രി​​​​ലെ ഫെ​​​​ർ​​​​സാ​​​​ൾ ജി​​​​ല്ല​​​​യി​​​​ൽ സ്ഫോ​​​​ട​​​​ക വ​​​​സ്തു​​​​ക്ക​​​​ളു​​​​മാ​​​​യി ര​​​​ണ്ടു പേ​​​​ർ അ​​​​റ​​​​സ്റ്റി​​​​ൽ. ഇ​​​​വ​​​​രു​​​​ടെ പ​​​​ക്ക​​​​ൽ​​​​നി​​​​ന്ന് 30 ജ​​​​ലാ​​​​റ്റി​​​​ൻ സ്റ്റി​​​​ക്കു​​​​ക​​​​ൾ, 20 ഡി​​​​റ്റ​​​​ണേ​​​​റ്റ​​​​റു​​​​ക​​​​ൾ എ​​ന്നി​​വ​​യ്ക്കു​​പു​​റ​​മേ 1.02 ല​​​​ക്ഷം രൂ​​​​പ എ​​​​ന്നി​​​​വ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.

ശ​​​​നി​​​​യാ​​​​ഴ്ച ചു​​​​രാ​​​​ച​​​​ന്ദ്പു​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ലോ​​​​യി​​​​ലാം​​​​കോ​​​​ട്ടി​​​​നും ന​​​​ലോ​​​​ണി​​​​നും ഇ​​​​ട​​​​യി​​​​ലു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്ന് സു​​​​ര​​​​ക്ഷാ സേ​​​​ന റോ​​​​ക്ക​​​​റ്റ് പ്രൊ​​​​പ്പ​​​​ൽ​​​​ഡ് ഗ്ര​​​​നേ​​​​ഡ് (ആ​​​​ർ​​​​പി​​​​ജി) ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വെ​​​​ടി​​​​മ​​​​രു​​​​ന്ന് ശേ​​​​ഖ​​​​രം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. മൂ​​​​ന്ന് ആ​​​​ർ​​​​പി​​​​ജി ഗ്ര​​​​നേ​​​​ഡു​​​​ക​​​​ൾ, അ​​​​ഞ്ച് 30 എം​​​​എം ഗ്ര​​​​നേ​​​​ഡു​​​​ക​​​​ൾ, ഒ​​​​രു റൈ​​​​ഫി​​​​ൾ, ര​​​​ണ്ട് ഒ​​​​റ്റ​​​​ക്കു​​​​ഴ​​​​ൽ തോ​​​​ക്കു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യാ​​​​ണ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്.

ഇം​​​​ഫാ​​​​ൽ വെ​​​​സ്റ്റ് ജി​​​​ല്ല​​​​യി​​​​ലെ വ​​​​ഹം​​​​ഗ് ഖു​​​​മാ​​​​ൻ മ​​​​മാം​​​​ഗ് ലെ​​​​യ്കാ​​​​യ് പ്ര​​​​ദേ​​​​ശ​​​​ത്ത് ശ​​​​നി​​​​യാ​​​​ഴ്ച ന​​​​ട​​​​ന്ന മ​​​​റ്റൊ​​​​രു ഓ​​​​പ്പ​​​​റേ​​​​ഷ​​​​നി​​​​ൽ, ര​​​​ണ്ട് റൈ​​​​ഫി​​​​ളു​​​​ക​​​​ൾ, മൂ​​​​ന്ന് പി​​​​സ്റ്റ​​​​ളു​​​​ക​​​​ൾ, മൂ​​​​ന്ന് ഗ്ര​​​​നേ​​​​ഡു​​​​ക​​​​ൾ, ഒ​​​​രു ഡി​​​​റ്റ​​​​ണേ​​​​റ്റ​​​​ർ, നാ​​​​ല് മോ​​​​ർ​​​​ട്ടാ​​​​ർ ഷെ​​​​ല്ലു​​​​ക​​​​ൾ, ഒ​​​​രു ഐ​​​​ഇ​​​​ഡി, സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​ക്ക​​​​ൾ എ​​​​ന്നി​​​​വ​​​​യും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.

District News

​ബസ് മാ​റി​ക്ക​യ​റി​യ​തി​നെ​ച്ചൊ​ല്ലി ത​ര്‍​ക്കവും കൈയേ​റ്റ​വും ര​ണ്ടു​പേ​ര്‍ അറസ്റ്റിൽ

ച​​ങ്ങ​​നാ​​ശേ​​രി: കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് മാ​​റി​​ക്ക​​യ​​റി​​യ​​തി​​നെ​​ച്ചൊ​​ല്ലി ത​​ര്‍​ക്ക​​വും കൈ​യേ​റ്റ​​വും. ക​​ണ്ട​​ക്ട​​ര്‍​ക്കും ഡ്രൈ​​വ​​ര്‍​ക്കും മ​ർ​ദ​ന​മേ​റ്റു. ര​​ണ്ടു​​പേ​​ര്‍ അ​​റ​​സ്റ്റി​​ല്‍. ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴി​​ന് ച​ങ്ങ​നാ​ശേ​രി കെ​​എ​​സ്ആ​​ര്‍​ടി​സി ബ​​സ് സ്റ്റാ​​ന്‍​ഡി​​നു മു​​മ്പി​​ലു​​ള്ള സ്‌​​റ്റോ​​പ്പി​​ല്‍​വ​​ച്ചാ​​ണ് സം​​ഭ​​വം.

ടി​​ക്ക​​റ്റ് റി​​സ​​ര്‍​വ് ചെ​​യ്ത് മാ​​ന​​ന്ത​​വാ​​ടി ബ​​സി​​ല്‍ ക​​യ​​റാ​​നെ​​ത്തി​​യ വീ​​ട്ട​​മ്മ​​യോ​​ടൊ​​പ്പ​​മെ​​ത്തി​​യ ഭ​ർ​ത്താ​വും മ​ക​നു​മാ​ണ് ബ​​ഹ​​ളം ഉ​​ണ്ടാ​​ക്കി​​യ​​ത്. കൊ​​ട്ടാ​​ര​​ക്ക​​ര​​യി​​ല്‍നി​​ന്ന് കോ​​ഴി​​ക്കോ​​ട് ഭാ​​ഗ​​ത്തേ​​ക്കു​​ള്ള ബ​​സി​​ല്‍ ച​ങ്ങ​നാ​ശേ​രി​യി​ൽ​വ​ച്ച് ക​​യ​​റി റി​​സ​​ര്‍​വേ​​ഷ​​ന്‍ ടി​​ക്ക​​റ്റ് കാ​​ണി​​ച്ച​​പ്പോ​​ള്‍ ബ​​സ്മാ​​റി​​പ്പോ​യെ​​ന്ന് ക​​ണ്ട​​ക്ട​​ര്‍ പ​​റ​​ഞ്ഞു. ഇ​​തേ​​ച്ചൊ​​ല്ലി​​യു​​ള്ള ത​​ര്‍​ക്കം ഉ​​ന്തി​​ലും ത​​ള്ളി​​ലും കൈ​യേ​​റ്റ​​ത്തി​​ലു​​മെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. സം​​ഭ​​വ​​ത്തെ​ത്തു​​ട​​ര്‍​ന്ന് അ​​ച്ഛ​നെ​​യും മ​​ക​​നെ​​യും പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.

കൈ​യേ​​റ്റ​​ത്തി​​നി​​ടെ ക​​ണ്ട​​ക്ട​​ര്‍​ക്കും ഡ്രൈ​​വ​​ര്‍​ക്കും മ​​ര്‍​ദ​​ന​​മേ​​റ്റു. ബ​​സി​​ലു​​ണ്ടാ​​യി​​രു​​ന്ന യാ​​ത്ര​​ക്കാ​​രും സം​​ഭ​​വ​​ത്തി​​ല്‍ ഇ​​ട​​പെ​​ട്ടു. പോ​​ലീ​​സ് എ​​ത്തി​​യാ​​ണ് രം​​ഗം ശാ​​ന്ത​​മാ​​ക്കി​​യ​​ത്. ബ​​സ് ജീ​​വ​​ന​​ക്കാ​​ര്‍ ച​​ങ്ങ​​നാ​​ശേ​​രി ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​തേ​​ടി. സം​​ഭ​​വ​​ത്തെ​ത്തു​​ട​​ര്‍​ന്ന് പ്ര​​ശ്‌​​ന​​മു​​ണ്ടാ​​യ സൂ​​പ്പ​​ര്‍​ഫാ​​സ്റ്റ്ബ​​സ് ച​​ങ്ങ​​നാ​​ശേ​​രി ഡി​​പ്പോ​​യി​​ല്‍ യാ​​ത്ര നി​​ര്‍​ത്തി​​വ​​ച്ചു. യാ​​ത്ര​​ക്കാ​​രെ മ​​റ്റ് ബ​​സു​​ക​​ളി​​ല്‍ ക​​യ​​റ്റി​​വി​​ട്ടു. വീ​​ട്ട​​മ്മ​​യെ മാ​​ന​​ന്ത​​വാ​​ടി​​യി​​ലേ​​ക്കു​​ള്ള ബ​​സി​​ലും പോ​​ലീ​​സ് ക​​യ​​റ്റി വി​​ട്ടു.

National

ക​രി​മ്പി​ൻ തോ​ട്ട​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​യി; പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ചവർ അ​റ​സ്റ്റി​ൽ

ബെ​ള​ഗാ​വി: പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. മ​ണി​കാ​ന്ത ദി​ന്നി​മ​ണി, ഇ​ര​ന്ന ശ​ങ്ക​മ്മാ​ന​വ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ർ​ണാ​ട​ക​യി​ലെ ബെ​ള​ഗാ​വി​യി​ലാ​ണ് സം​ഭ​വം.

ധാ​ന്യം പൊ​ടി​ക്കു​ന്ന മി​ല്ലി​ൽ​നി​ന്ന് തി​രി​കെ വ​രും​വ​ഴി​യാ​ണ് പ്ര​തി​ക​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട​ർ​ന്ന് കു​ട്ടി​യെ ക​രി​മ്പി​ൻ തോ​ട്ട​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ ഒ​രാ​ൾ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​പ്പോ​ൾ മ​റ്റേ​യാ​ൾ കാ​വ​ൽ നി​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച​യാ​ണ് കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​ത്. കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് ജീ​വ​ഹാ​നി വ​രു​ത്തു​മെ​ന്ന് ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. പ​രാ​തി ല​ഭി​ച്ച​യു​ട​ൻ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നും വ​നി​ത പോ​ലീ​സി​നെ കേ​സി​ന്‍റെ മേ​ൽ​നോ​ട്ടം ഏ​ൽ​പ്പി​ച്ചെ​ന്നും ബെ​ള​ഗാ​വി എ​സ്‌​പി ഭീ​മ​ശ​ങ്ക​ർ ഗു​ലേ​ഡ് പ​റ​ഞ്ഞു.

Kerala

വാ​ഗ​മ​ണ്ണി​ൽ ല​ഹ​രിവേ​ട്ട; രണ്ടു പേർ പിടിയിൽ

പീ​രു​മേ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി യു​വാ​വും യു​വ​തി​യും പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഫ​വാ​സ് (32), ശ്രാ​വ​ണ്‍ താ​ര (24) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വാ​ഗ​മ​ണ്ണി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട വാ​ഹ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. 50 ഗ്രാം ​എം​ഡി​എം​എ, 2.970 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ, അ​ഞ്ചു ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ വാ​ഹ​ന​ത്തി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ൾ താ​മ​സി​ക്കു​ന്ന റി​സോ​ർ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ലീ​സ് 3,75,000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം എ​ക്സൈ​സ് വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പ്ര​തി​ക​ളെ പീ​രു​മേ​ട് റേ​ഞ്ച് എ​ക്സൈ​സ് ഓ​ഫീ​സി​ലെ​ത്തി​ച്ചു കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു. മു​ന്പും ഇ​വ​ർ​ക്കെ​തി​രേ മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ൾ ഉ​ള്ള​താ​യി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​പ്പോ​ൾ ന​ട​ന്ന ല​ഹ​രി​വേ​ട്ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ലു​ട​നീ​ളം സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​മ​ൽ​രാ​ജ് അ​റി​യി​ച്ചു.

ഇ​ടു​ക്കി ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പ്രി​ൻ​സ് ബാ​ബു, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ മി​ഥു​ൻ വി​ജ​യ്, അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​രാ​ജ​കു​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജോ​ബി ചാ​ക്കോ, ജ​യ​രാ​ജ്, രാ​മ​കൃ​ഷ്ണ​ൻ മ​ണി​ക​ണ്ഠ​ൻ, മി​ഥു​ൻ, എ. ​കു​ഞ്ഞു​മോ​ൻ, അ​ൻ​സാ​ർ, സി​ന്ധു, സ​ത്യ​രാ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​റെ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി; ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

വ​യ​നാ​ട്: സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​റെ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​സി. സ​ര്‍​ജ​ന്‍ ഡോ. ​ജി​തി​ന്‍​രാ​ജി​നെ ഡ്യൂ​ട്ടി​ക്കി​ടെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ പു​ല്‍​പ്പ​ള്ളി ആ​ന​പ്പാ​റ ത​യ്യി​ല്‍ അ​മ​ല്‍ ചാ​ക്കോ (30), പെ​രി​ക്ക​ല്ലൂ​ര്‍ പാ​ല​ത്തു​പ​റ​മ്പ് മം​ഗ​ല​ത്ത് പി.​ആ​ര്‍. രാ​ജീ​വ് (31) എ​ന്നി​വ​രെ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് വാ​ടാ​ന​ക്ക​വ​ല​യി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ശേ​ഷം ഇ​രു​വ​രും ഒ​ളി​വി​ല്‍ പോ​യി​രു​ന്നു. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​ര​വും സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ച​തി​ന് ബി​എ​ന്‍​എ​സ് നി​യ​മ​പ്ര​കാ​ര​വു​മാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. പി​ടി​യി​ലാ​യ ര​ണ്ടു​പേ​രും നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണ്.

ഇ​ക്ക​ഴി​ഞ്ഞ പ​ത്താം തി​യ​തി​യാ​യി​രു​ന്നു സം​ഭ​വം. ഡ്യൂ​ട്ടി​ക്കി​ടെ പ്ര​തി​ക​ള്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ ഡോ​ക്ട​റോ​ട് ക​യ​ര്‍​ത്ത് സം​സാ​രി​ച്ച​ത് ഡോ. ​ജി​തി​ന്‍​രാ​ജ് ചോ​ദ്യം ചെ​യ്ത വി​രോ​ധ​ത്തി​ലാ​യി​രു​ന്നു അ​ക്ര​മം.

ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി​യു​ടെ പു​റ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഡോ​ക്ട​റെ ഇ​വ​ര്‍ അ​സ​ഭ്യം പ​റ​യു​ക​യും ക​ഴു​ത്തി​നു കു​ത്തി​പി​ടി​ച്ചും നെ​ഞ്ചി​ല്‍ കൈ​കൊ​ണ്ട് ഇ​ടി​ച്ചും കാ​ല്‍ കൊ​ണ്ട് ച​വി​ട്ടി​യും കൈ ​വി​ര​ല്‍ പി​ടി​ച്ച് തി​രി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ ഡോ​ക്ട​റു​ടെ ഇ​ട​തു കൈ​യു​ടെ ചെ​റു​വി​ര​ലി​ന് പൊ​ട്ട​ലു​ണ്ടാ​യി. പു​ല്‍​പ്പ​ള്ളി ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്.​എ​ച്ച്.​ഒ കെ.​വി മ​ഹേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

International

ബ്രി​ട്ട​നി​ൽ ട്രെ​യ്‌​നി​ൽ ക​ത്തി​ക്കു​ത്ത്; ഒ​ൻ​പ​ത് പേ​രു​ടെ നി​ല ഗു​രു​ത​രം, ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

ല​ണ്ട​ൻ: കേം​ബ്രി​ഡ്ജ്ഷെ​യ​റി​ൽ ട്രെ​യ്‌​നി​ലു​ണ്ടാ​യ ക​ത്തി​ക്കു​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്. ഡോ​ണ്‍​കാ​സ്റ്റ​റി​ല്‍​നി​ന്ന് ല​ണ്ട​ന്‍ കിം​ഗ്‌​സ് ക്രോ​സി​ലേ​ക്കു​ള്ള പാ​സ​ഞ്ച​ര്‍ ട്രെ​യ്‌നി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഒ​ൻ​പ​ത് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ര​ണ്ടു​പേ​രെ അ​റ​സ്റ്റു ചെ​യ്തു.

ട്രെ​യി​ന്‍ ഹ​ണ്ടി​ങ്ട​ൻ സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ടു. അ​ക്ര​മ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ആ​ശ​ങ്കാ​ജ​ന​മാ​യ സം​ഭ​വ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി കി​യ​ർ സ്റ്റാ​ർ​മ​ർ പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ജ​ന​ങ്ങ​ളോ​ട് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ബ​സു​ക​ളി​ൽ സ്റ്റേ​ഷ​നി​ൽ​നി​ന്ന് നീ​ക്കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ര​ക്ത​ത്തി​ൽ കു​ളി​ച്ച് നി​ര​വ​ധി​പേ​ർ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഓ​ടു​ന്ന​തു ക​ണ്ട​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ഈ​സ്റ്റ് കോ​സ്റ്റ് മെ​യി​ന്‍ ലൈ​നി​ല്‍ ട്രെ​യ്‌​ന്‍ സ​ര്‍​വീ​സു​ക​ള്‍ ത​ട​സ​പ്പെ​ട്ട​താ​യി ല​ണ്ട​ന്‍ നോ​ര്‍​ത്ത് ഈ​സ്റ്റേ​ണ്‍ റെ​യി​ല്‍​വേ അ​റി​യി​ച്ചു.

Kerala

മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ലെ അ​ക്ര​മം: പോ​ലീ​സ് റെ​യ്ഡ് തു​ട​ങ്ങി; ര​ണ്ടു​ പേ​ര്‍ അ​റ​സ്റ്റി​ല്‍

താ​​​മ​​​ര​​​ശേ​​​രി: അ​​​മ്പാ​​​യ​​​ത്തോ​​ട്ടി​​​ലെ കോ​​​ഴി അ​​​റ​​​വു​​​മാ​​​ലി​​​ന്യ സം​​​സ്‌​​​ക​​​ര​​​ണ കേ​​​ന്ദ്ര​​​മാ​​​യ ഫ്ര​​​ഷ്‌​​​ക​​​ട്ടി​​​നെ​​​തി​​​രേ ജ​​​ന​​​കീ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ല്‍ ന​​​ട​​​ന്ന അ്ര​​​ക​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി.

ര​​​ണ്ടു​​​പേ​​​രെ പോ​​​ലീ​​​സ് ഇ​​​ന്ന​​​ലെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. കൂ​​​ട​​​ത്താ​​​യി ആ​​​ല​​​പ്പൊ​​​യി​​​ല്‍ എ.​​​പി.​​​റ​​​ഷീ​​​ദ് (53), താ​​​മ​​​ര​​​ശേ​​​രി ചു​​​ണ്ട​​​ക്കു​​​ന്ന് കെ.​​​എ​​​ന്‍. ബാ​​​വ​​​ന്‍​കു​​​ട്ടി (71) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​വ​​​ര്‍​ക്കെ​​​തി​​​രേ കൃ​​​ത്യ​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ള്‍ ല​​​ഭി​​​ച്ച​​​താ​​​യി ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ല ഡി​​​ഐ​​​ജി യ​​​തീ​​​ഷ് ച​​​ന്ദ്ര പ​​​റ​​​ഞ്ഞു.

ബാ​​​വ​​​ന്‍​കു​​​ട്ടി ആം ​​​ആ​​​ദ്മി പാ​​​ര്‍​ട്ടി അം​​​ഗ​​​വും സ​​​മ​​​ര​​​സ​​​മി​​​തി പ്ര​​​വ​​​ര്‍​ത്ത​​​ക​​​നു​​​മാ​​​ണ്. പോ​​​ലീ​​​സി​​​ന്‍റെ കൃ​​​ത്യ​​​നി​​​ര്‍​വ​​​ഹ​​​ണം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും താ​​​മ​​​ര​​​ശേ​​​രി ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍ സാ​​​യൂ​​​ജ്കു​​​മാ​​​റി​​നു മ​​​ര്‍​ദ​​​ന​​​മേ​​​ല്‍​ക്കു​​​ക​​​യും ചെ​​​യ്ത കേ​​​സി​​​ലാ​​​ണ് ഇ​​​യാ​​​ളു​​​ടെ അ​​​റ​​​സ്റ്റ്.

സം​​​ഘ​​​ര്‍​ഷ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട 74 പേ​​​രെ പോ​​​ലീ​​​സ് തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടു​​​ണ്ട്. തെ​​​ളി​​​വി​​​ല്ലാ​​​തെ ആ​​​രെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്യി​​​ല്ലെ​​​ന്നും പ്ര​​​തി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​ന്‍ വീ​​​ടു​​​ക​​​ളി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യേ തീ​​​രൂ എ​​​ന്നും ഡി​​​ഐ​​​ജി പ​​​റ​​​ഞ്ഞു.

വീ​​​ഡി​​​യോ തെ​​​ളി​​​വു​​​ക​​​ളും ഡി​​​ജി​​​റ്റ​​​ല്‍ തെ​​​ളി​​​വു​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ച്ച് പ്ര​​​തി​​​ക​​​ളു​​​ടെ പ​​​ങ്ക് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തും. നി​​​ര​​​പ​​​രാ​​​ധി​​​യാ​​​യ ഡി​​​വൈ​​​എ​​​ഫ്‌​​​ഐ നേ​​​താ​​​വി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു​​​വെ​​​ന്ന സം​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​രോ​​​പ​​​ണം സം​​​ബ​​​ന്ധി​​​ച്ച്, തെ​​​ളി​​​വി​​​ല്ലാ​​​തെ ആ​​​രെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്യി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ഡി​​​ഐ​​​ജി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. പ്ര​​​തി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​ന്‍ ക​​​ഴി​​​ഞ്ഞ രാ​​​ത്രി​​​ക​​​ളി​​​ല്‍ ക​​​രി​​​മ്പാ​​​ല​​​ക്കു​​​ന്ന്, കു​​​ടു​​​ക്കി​​​ല്‍ ഉ​​​മ്മ​​​രം, അ​​​മ്പ​​​ല​​​മു​​​ക്ക്, കൂ​​​ട​​​ത്താ​​​യി തു​​​ട​​​ങ്ങി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ പോ​​​ലീ​​​സ് വ്യാ​​​പ​​​ക​​​മാ​​​യി റെ​​​യ്ഡ് ന​​​ട​​​ത്തി.

സം​​​ഘ​​​ര്‍​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത എ​​​ട്ടു​​​കേ​​​സു​​​ക​​​ളി​​​ലാ​​​യി അ​​​ഞ്ഞൂ​​​റോ​​​ളം പേ​​​ര്‍ പ്ര​​​തി​​​ക​​​ളാ​​​ണ്. അ​​​തി​​​നി​​​ടെ, ഫ്ര​​​ഷ് ക​​​ട്ടി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍റെ പ​​​രാ​​​തി​​​യി​​​ലും സ​​​മ​​​ര​​​സ​​​മി​​​തി പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കെ​​​തി​​​രേ കേ​​​സ് എ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. എ​​​സ്ഡി​​​പി​​​ഐ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റി അ​​​തി​​​ക്ര​​​മം അ​​​ഴി​​​ച്ചു​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണം ആ​​​വ​​​ര്‍​ത്തി​​​ക്കു​​​ക​​​യാ​​ണു സി​​​പി​​​എം.
ത​​​ങ്ങ​​​ളു​​​ടെ നേ​​​താ​​​വി​​​നെ​​​തി​​​രാ​​​യി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സ് പോ​​​ലീ​​​സ് പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ഡി​​​വൈ​​​എ​​​ഫ്‌​​​ഐ​​​യും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഡി​​​വൈ​​​എ​​​ഫ്‌​​​ഐ കൊ​​​ടു​​​വ​​​ള്ളി ബ്ലോ​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റും ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗ​​​വു​​​മാ​​​യ ടി.​​​മെ​​​ഹ്‌​​​റൂ​​​ഫി​​​നെ ഒ​​​ന്നാം പ്ര​​​തി​​​യാ​​​ക്കി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

Latest News

Corehub Up