x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​​ക്കു​​പ​​ണ്ടം പ​​ണ​​യം വ​​ച്ച് പ​​ണം ത​​ട്ടാ​​ൻ ശ്ര​​മം: ര​​ണ്ടു പേ​​ർ അ​​റ​​സ്റ്റി​​ൽ


Published: April 14, 2026 11:46 PM IST | Updated: April 14, 2026 11:46 PM IST

സേ​​വ്യ​​ർ ജോ​​ൺ, ജെ​​യ്ൻ ജോ​​സ്

ക​​റു​​ക​​ച്ചാ​​ൽ: മു​​ക്കു​​പ​​ണ്ടം സ്വ​​ർ​​ണ​​മെ​​ന്നു തെ​​റ്റി​​ദ്ധ​​രി​​പ്പി​​ച്ച് പ​​ണം ത​​ട്ടാ​​ൻ ശ്ര​​മി​​ച്ച കേ​​സി​​ൽ ര​​ണ്ടു പേ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ക​​റു​​ക​​ച്ചാ​​ൽ ബ​​സ് സ്റ്റാ​​ൻ​​ഡി​​ന് സ​​മീ​​പ​​മു​​ള്ള ഉ​​ള്ളാ​​ട്ട് ഫി​​നാ​​ൻ​​സ് സ്ഥാ​​പ​​ന​​ത്തെ ക​​ബ​​ളി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ച്ച സം​​ഭ​​വ​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി.

തോ​​ട്ട​​യ്ക്കാ​​ട് ഉ​​മ്പി​​ടി ഉ​​ള്ളാ​​ട്ട് കു​​ഞ്ഞു​​മോ​​ൻ ന​​ൽ​​കി​​യ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് കേ​​സെ​​ടു​​ത്ത​​ത്. മാ​​മ്മൂ​​ട് ദൈ​​വം​​പ​​ടി പാ​​റ​​യി​​ൽ സേ​​വ്യ​​ർ ജോ​​ൺ (35), കൂ​​ത്ര​​പ്പ​​ള്ളി പാ​​ല​​യ്ക്ക​​ൽ ജെ​​യ്ൻ ജോ​​സ് (38) എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.

ക​​ഴി​​ഞ്ഞ തി​​ങ്ക​​ളാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.15ന് ​​പ്ര​​തി​​ക​​ൾ സ്ഥാ​​പ​​ന​​ത്തി​​ലെ മു​​ൻ​​പ​​രി​​ച​​യം മു​​ത​​ലെ​​ടു​​ത്ത് കു​​ഞ്ഞു​​മോ​​ന്‍റെ ഭാ​​ര്യ​​യെ​​യും സ്റ്റാ​​ഫി​​നെ​​യും വി​​ശ്വ​​സി​​പ്പി​​ച്ച് ഏ​​ക​​ദേ​​ശം നാ​​ല് പ​​വ​​നോ​​ളം തൂ​​ക്കം വ​​രു​​ന്ന മു​​ക്കു​​പ​​ണ്ടം പ​​ണ​​യം വ​​ച്ച് പ​​ര​​മാ​​വ​​ധി തു​​ക വാ​​ങ്ങാ​​ൻ ശ്ര​​മി​​ച്ച​​തെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. പ​​രി​​ശോ​​ധ​​ന​​യി​​ൽ മാ​​ല മു​​ക്കു​​പ​​ണ്ട​​മാ​​ണെ​​ന്ന് ക​​ണ്ടെ​​ത്തി​​യ​​തോ​​ടെ പ്ര​​തി​​ക​​ളു​​ടെ നീ​​ക്കം പ​​രാ​​ജ​​യ​​പ്പെ​​ട്ടു. അ​​റ​​സ്റ്റി​​ലാ​​യ പ്ര​​തി​​ക​​ളെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി.

Tags : Two arrested nattuvishesham local news

Recent News

Corehub Up