x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​മ്പി​ൻ തോ​ട്ട​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​യി; പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ചവർ അ​റ​സ്റ്റി​ൽ


Published: December 3, 2025 05:42 AM IST | Updated: December 3, 2025 06:52 AM IST

ബെ​ള​ഗാ​വി: പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. മ​ണി​കാ​ന്ത ദി​ന്നി​മ​ണി, ഇ​ര​ന്ന ശ​ങ്ക​മ്മാ​ന​വ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ർ​ണാ​ട​ക​യി​ലെ ബെ​ള​ഗാ​വി​യി​ലാ​ണ് സം​ഭ​വം.

ധാ​ന്യം പൊ​ടി​ക്കു​ന്ന മി​ല്ലി​ൽ​നി​ന്ന് തി​രി​കെ വ​രും​വ​ഴി​യാ​ണ് പ്ര​തി​ക​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട​ർ​ന്ന് കു​ട്ടി​യെ ക​രി​മ്പി​ൻ തോ​ട്ട​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ ഒ​രാ​ൾ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​പ്പോ​ൾ മ​റ്റേ​യാ​ൾ കാ​വ​ൽ നി​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച​യാ​ണ് കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​ത്. കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് ജീ​വ​ഹാ​നി വ​രു​ത്തു​മെ​ന്ന് ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. പ​രാ​തി ല​ഭി​ച്ച​യു​ട​ൻ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നും വ​നി​ത പോ​ലീ​സി​നെ കേ​സി​ന്‍റെ മേ​ൽ​നോ​ട്ടം ഏ​ൽ​പ്പി​ച്ചെ​ന്നും ബെ​ള​ഗാ​വി എ​സ്‌​പി ഭീ​മ​ശ​ങ്ക​ർ ഗു​ലേ​ഡ് പ​റ​ഞ്ഞു.

Tags : Two arrested raping girl Karnataka crime news

Recent News

Corehub Up