x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

100 കു​പ്പി മാ​ഹി മ​ദ്യ​വു​മാ​യി ര​ണ്ടുപേ​ർ പി​ടി​യി​ൽ


Published: April 26, 2026 07:45 AM IST | Updated: April 26, 2026 07:45 AM IST

ത​ല​ശേ​രി: ന​ഗ​ര​ത്തി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ഹി​യി​ൽ നി​ന്ന് ക​ട​ത്തു​ക​യാ​യി​രു​ന്ന 100 കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി ര​ണ്ടു​പേ​രെ അ​റ​സ്റ്റ്ചെ​യ്തു. എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ആ​ദ​ർ​ശും സം​ഘ​വും കോ-​ഓ​പ​റേ​റ്റീ​വ് റൂ​റ​ൽ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 100 കു​പ്പി​ക​ളി​ലാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന 50 ലി​റ്റ​ർ മാ​ഹി മ​ദ്യം പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ൽ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ എ​ൻ.​പി. പ്രി​യേ​ഷ്, എ​ൻ.​പി. റി​നീ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി. ​ന​സീ​ർ, പി. ​സ​ന്തോ​ഷ്, റി​വ്യൂ ഓ​ഫീ​സ​ർ എം.​കെ. സു​മേ​ഷ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ജ​സ്ന ജോ​സ​ഫ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ഖി​ൽ, ഷി​നോ​യ്, ഡ്രൈ​വ​ർ എം. ​സു​രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags : nattu vishesham Two arrested 100 bottles

Recent News

Corehub Up