x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞി​ര​പ്പ​ള്ളി ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള​യ്ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: October 22, 2026 09:45 PM IST | Updated: October 22, 2026 09:45 PM IST

എ​രു​മേ​ലി സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​രു​മേ​ലി: കാ​ഞ്ഞി​ര​പ്പ​ള്ളി ഉ​പ​ജി​ല്ലാ ശാ​സ്ത്ര, ഗ​ണി​ത​ശാ​സ്ത്ര, സാ​മൂ​ഹി​ക​ശാ​സ്ത്ര, ഐ​ടി, പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യ്ക്ക് എ​രു​മേ​ലി സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ൽ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ശാ​സ്ത്ര​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ​മ്മ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് മാ​നേ​ജ​ർ ഫാ. ​ഡൊ​മി​നി​ക് കാ​ഞ്ഞി​ര​ത്തി​നാ​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഷെ​മീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി എ​ഇ​ഒ എ​സ്. സു​ൽ​ഫി​ക്ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​പ​ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മൂ​വാ​യി​ര​ത്തി​ല​ധി​കം പ്ര​തി​ഭ​ക​ളാ​ണ് അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.
ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് മേ​ള​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ർ​ഡ് മെം​ബ​ർ നാ​സ​ർ പ​ന​ച്ചി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്യും.

Tags :

Recent News

Corehub Up