x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ല്‍ മൂ​ന്നു​ ദി​വ​സം ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

വെബ് ഡെസ്ക്
Published: October 22, 2026 10:42 PM IST | Updated: October 22, 2026 10:42 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: തു​ലാ​മ​ഴ ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ മൂ​ന്നു ദി​വ​സം ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ശ​ക്ത​മാ​യ​തോ അ​തി​ശ​ക്ത​മാ​യ​തോ ആ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ഇ​ന്നു മു​ത​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ വി​വി​ധ വ​കു​പ്പു​ക​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് നി​ര്‍​ദേ​ശം ന​ല്‍​കി.

ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍, വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ സ​ജ്ജ​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​വ​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റ​ണം. ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പി​ന്‍​വ​ലി​ക്കു​ന്ന​തു​വ​രെ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ വൈ​കു​ന്നേ​രം ഏ​ഴു മു​ത​ല്‍ രാ​വി​ലെ ആ​റു​വ​രെ​യു​ള്ള രാ​ത്രി യാ​ത്ര നി​രോ​ധി​ച്ചു.

ജ​ലാ​ശ​യ​ങ്ങ​ളി​ലെ ബോ​ട്ടിം​ഗ്, ക​യാ​ക്കിം​ഗ്, റാ​ഫ്റ്റിം​ഗ്, തോ​ണി​സ​വാ​രി തു​ട​ങ്ങി​യ ജ​ല​വി​നോ​ദ​ങ്ങ​ളും ട്ര​ക്കിം​ഗ്, അ​ഡ്വ​ഞ്ച​ര്‍ ജീ​പ്പ് സ​ഫാ​രി ഉ​ള്‍​പ്പ​ടെ​യു​ള്ള സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ളും ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ നി​ര്‍​ത്തി​വ​യ്ക്ക​ണം. ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ത്യാ​വ​ശ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ഖ​ന​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നി​രോ​ധി​ച്ചു.

ഓ​റ​ഞ്ച്, റെ​ഡ് അ​ല​ര്‍​ട്ട് ദി​വ​സ​ങ്ങ​ളി​ല്‍ വ​ന്‍​കി​ട നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​ങ്ങ​ള്‍​ക്കും നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. ശ​ക്ത​മാ​യ മ​ഴ​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ദി​ക​ള്‍ മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നും ന​ദി​ക​ളി​ലും മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളി​ലും കു​ളി​ക്കു​ന്ന​തി​നും മീ​ന്‍​പി​ടി​ക്കു​ന്ന​തി​നും വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി.
മ​ല​യോ​ര റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കാ​നും ന​ദി​ക​ള്‍​ക്കു സ​മീ​പം നി​ല്‍​ക്കാ​തി​രി​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി. അ​ണ​ക്കെ​ട്ടു​ക​ള്‍​ക്ക് താ​ഴെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് തു​ട​ര്‍​ച്ച​യാ​യി നി​രീ​ക്ഷി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ജി​ല്ലാ, താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ലെ ദു​ര​ന്ത​നി​വാ​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ സ​ജീ​വ​മാ​ക്കും. ആ​രോ​ഗ്യ​വ​കു​പ്പ്, കെ​എ​സ്ഇ​ബി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തു​ട​ങ്ങി​യ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ളും സ​ജ്ജ​മാ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

Tags :

Recent News

Corehub Up