x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ക​വ​ർ​ച്ച: മോ​ഷ്‌ടാവി​നെ ബം​ഗ​ളൂരു​വി​ൽ നി​ന്ന് പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: October 22, 2026 11:45 PM IST | Updated: October 22, 2026 11:45 PM IST

വിജയ്

കൊ​ല്ലം: സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ടെ​റ​സി​ലെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി ക്യാ​ഷ് കൗ​ണ്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം ക​വ​ർ​ന്ന കേ​സി​ൽ മോ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട യു​വാ​വി​നെ തെ​ക്കും​ഭാ​ഗം പൊലി സ് അ​റ​സ്റ്റ് ചെ​യ്തു. തേ​വ​ല​ക്ക​ര, പാ​ല​ക്ക​ൽ, പു​ളി​ക്കു​ള​ത്ത് വീ​ട്ടി​ൽ വി​ജ​യ് (21) ആ​ണ് ബംഗളൂരുവിൽ​ നി​ന്നു പി​ടി​യി​ലാ​യ​ത്. ചേ​ന​ങ്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ടെ​റ​സി​ലെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ മോ​ഷ്‌ടാവ് ക്യാ​ഷ്‌ കൗ​ണ്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 2,25,000 രൂ​പ ക​വ​ർ​ന്നെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​പ​ന ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ക്കും​ഭാ​ഗം പൊലിസ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും സ്ഥാ​പ​ന​ത്തി​ലെ സിസിടിവി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് പൊലിസ് സം​ഘം ന​ട​ത്തി​യ ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പ്ര​തി​യെ ബംഗലൂരുവിൽ​നി​ന്ന് ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
തെ​ക്കും​ഭാ​ഗം പൊലി​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ഷ​ബ്‌​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ ബി​ജു കു​മാ​ർ, സി​പി​ഒ സൂ​ര​ജ് എ​ന്നി​വ​ര​ട​ങ്ങി​യ പൊലിസ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

 

Tags :

Recent News

Corehub Up