x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്ത​ലാം​പാ​ട​ത്ത് അ​ണ്ട​ർ​പാ​സ് നി​ർ​മാ​ണം തു​ട​ങ്ങി

വെബ് ഡെസ്ക്
Published: October 23, 2026 12:46 AM IST | Updated: October 23, 2026 12:46 AM IST

പ​ന്ത​ലാം​പാ​ട​ത്ത് ആ​രം​ഭി​ച്ച അ​ണ്ട​ർ​പാ​സ് നി​ർ​മാ​ണം.

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി- മ​ണ്ണു​ത്തി അ​തി​വേ​ഗ ആ​റു​വ​രി ദേ​ശീ​യ​പാ​ത​യി​ൽ പ​ന്ത​ലാം​പാ​ട​ത്ത് മി​നി അ​ണ്ട​ർ​പാ​സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. തൃ​ശൂ​ർ ലൈ​ൻ ഭാ​ഗ​ത്താ​ണ് പ​ണി തു​ട​ങ്ങി​യി​ട്ടു​ള്ള​ത്.
ഇ​വി​ടെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് സ്ഥ​ലം​താ​ഴ്ത്തു​ന്ന വ​ർ​ക്കു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. പ​ന്ത​ലാം​പാ​ടം പ​ള്ളി​യു​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ന​ടു​ത്താ​യാ​ണ് അ​ണ്ട​ർ​പാ​സ് വ​രു​ന്ന​ത്. വാ​ണി​യം​പാ​റ​യി​ൽ മേ​ൽ​പാ​ല നി​ർ​മാ​ണ​വും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

ഇ​തി​നാ​യി തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ പു​തി​യ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ​യാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. മേ​ൽ​പാ​ലം​പ​ണി ക​ഴി​യും​വ​രെ ഈ ​സ്ഥി​തി തു​ട​രും. പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും അ​ടു​ത്ത​ദി​വ​സം മു​ത​ൽ വാ​ണി​യം​പാ​റ, നീ​ലി​പ്പാ​റ ഭാ​ഗ​ത്തെ പു​തി​യ സ​ർ​വീ​സ് റോ​ഡ് വ​ഴി​യാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​തേസ​മ​യം, ഇ​ന്ന​ലെ വാ​ണി​യം​പാ​റ​യി​ലെ വ​ർ​ക്ക് സ്റ്റാ​റ്റ​സ് ഡെ​പ്യു​ട്ടി ക​ള​ക്ട​ർ, ഒ​ല്ലൂ​ർ സി​ഐ കെ.​പി. ബെ​ന്നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലി​സും മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പും പ​രി​ശോ​ധ​ന ന​ട​ത്തി.കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് പ​രി​ശോ​ധ​ന​യെ​ന്ന് സി​ഐ കെ.​പി. ബെ​ന്നി പ​റ​ഞ്ഞു. ജ​നു​വ​രി മാ​സ​ത്തോ​ടെ പ​ണി പൂ​ർ​ത്തി​യാ​കും വി​ധ​മാ​ണ് പ​ന്ത​ലാം​പാ​ട​ത്തെ അ​ണ്ട​ർ​പാ​സ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.

ഏ​ഴു​മീ​റ്റ​ർ വീ​തി​യി​ലും ര​ണ്ടു​മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​മാ​ണ് അ​ണ്ട​പാ​സ് നി​ർ​മാ​ണം. തൃ​ശൂ​ർ ലൈ​നി​ൽ സ​ർ​വീ​സ് റോ​ഡി​ന് പു​റ​ത്തു​നി​ന്ന് തു​ട​ങ്ങി പാ​ല​ക്കാ​ട് ലൈ​നി​ലെ സ​ർ​വീ​സ് റോ​ഡി​ലാ​ണ് അ​ണ്ട​ർ​പാ​സ് അ​വ​സാ​നി​ക്കു​ക.

 

Tags :

Recent News

Corehub Up