x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ​യി​ൽ ആ​റു വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി; വെ​ള്ള​ക്കെ​ട്ടി​ൽ വാ​ഹ​ന​ങ്ങ​ളും കു​ടു​ങ്ങി

വെബ് ഡെസ്ക്
Published: October 23, 2026 01:14 AM IST | Updated: October 23, 2026 01:14 AM IST

ക​പ്പ​ണ ത​ട്ട് റോ​ഡി​ൽ ഇ​ടി​ഞ്ഞ് വീ​ണ മ​ണ്ണും ച​ളി​യും മ​ണ്ണു​മാ​ന്ത്രി യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്താ​ൽ നീ​ക്കു​ന്നു.

ത​ളി​പ്പ​റ​മ്പ്: ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ദേ​ശീ​യ​പാ​ത​യി​ലെ ക​പ്പ​ണ​ത്ത​ട്ട്, കു​പ്പം സി​എ​ച്ച് ന​ഗ​റി​ലെ റോ​ഡു​ക​ൾ വെ​ള്ള​ത്തി​ലാ​യി. ആ​റു വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. കെ.​വി. നാ​സ​ർ, കെ.​വി അ​ബ്ദു​ള്ള ഹാ​ജി, പി.​വി. സ​ലാം, ബു​ഷ​റാ​ബി, പി.​പി, മു​സ്ത​ഫ ഹാ​ജി , സ​ബാ​ന എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് ചെ​ളി​വെ​ള്ളം ക​യ​റി​യ​ത്.

ദേ​ശീ​യ പാ​ത​യി​ൽ പ​ണി ന​ട​ക്കു​ന്ന ഷോ​പ്പ്രി​ക്സ് ഹൗ​സി​നു മു​ന്നി​ലൂ​ടെ പോ​കു​ന്ന സ​ർ​വീ​സ് റോ​ഡ് ഇ​ടി​യാ​തി​രി​ക്കാ​ൻ ഇ​ട്ട ജി​ല്ലി​യും മ​ണ്ണും ഇ​ടി​ഞ്ഞു ചെ​ളി​വെ​ള്ളം റോ​ഡി​ലും വീ​ടു​ക​ളി​ലേ​ക്കു​മെ​ത്തു​ക​യാ​യി​രു​ന്നു. ചെ​ളി​യി​ൽ തെ​ന്നി വീ​ണ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ക​പ്പ​ണ​ത്ത​ട്ട് റോ​ഡി​ൽ ഇ​ടി​ഞ്ഞു വീ​ണ മ​ണ്ണു ചെ​ളി​യും ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്തെ​ങ്കി​ലും റോ​ഡി​ൽ ചെ​ളി പ​ര​ന്നൊ​ഴു​കി​യ​ത് യാ​ത്ര​യ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്.

ദേ​ശീ​യ പാ​ത​യു​ടെ പ​ണി ആ​രം​ഭി​ച്ച​തു മു​ത​ൽ ഈ ​മേ​ഖ​ല മ​ഴ​യി​ലു​ള്ള​വ​ർ ക​ടു​ത്ത ദു​രി​ത​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. ത​ളി​പ്പ​റ​മ്പ് ആ​ർ​ഡി​ഒ മോ​ഹ​ന​ൻ മൂ​ഞ്ഞാ​ട​ൻ, ത​ഹ​സി​ൽ​ദാ​ർ, കെ.​കെ. സു​നി​ഷ, പ​രി​യാ​രം വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​ര​ട​ങ്ങി​യ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Tags :

Recent News

Corehub Up