കാസര്‍ഗോഡ് നഗരസഭയില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ നടത്തിയ ധര്‍ണ.
കാസര്‍ഗോഡ്: നഗരസഭാ ഭരണത്തില്‍ ചെയര്‍പേഴ്സണ്‍ അമിതാധികാരം പ്രയോഗിക്കുകയും ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭയ്ക്ക് മുന്നില്‍ അനിശ്ചിതകാല ധര്‍ണ ആരംഭിച്ചു.
കൗണ്‍സിലറും മുതിര്‍ന്ന നേതാവുമായ കെ. രവീന്ദ്ര പൂജാരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്. സുനില്‍, കൗണ്‍സിലര്‍മാരായ കെ. ഗുരുപ്രസാദ് പ്രഭു, ദിവ്യ സന്ദീപ്, കെ.എസ്. ശ്രുതി, ശാരദ, സുധാറാണി, ജി. രാജേഷ്, മധുകര, അരുണ്‍കുമാര്‍ ഷെട്ടി, രാമകൃഷ്ണ ഹൊള്ള, ആര്. രേഷ്മ, മണ്ഡലം ട്രഷറര്‍ കെ.ആര്. ഹരീഷ് എന്നിവര്‍ സംബന്ധിച്ചു.
Tags :