കുമഴി ചുക്കാലിക്കുനി ഊരിലെ വീട്ടില്‍നിന്നു തട്ടിയെടുത്ത അരി ഭക്ഷിക്കുന്ന കുരങ്ങുകള്‍.
സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്തിലെ കല്ലുമുക്ക് മന്മഥന്പാളിയില് കാട്ടാനകള്‍ കൃഷി നശിപ്പിച്ചു. ചുള്ളോപ്പള്ളിയില് ഷിന്റോയുടെ കുലച്ച അമ്പതോളം വാഴകളാണ് നശിച്ചത്.
വനാതിര്‍ത്തിയിലെ വൈദ്യുത വേലിയും കിടങ്ങും കൃഷിയിടത്തിന് ചുറ്റും കര്ഷകന് സ്വന്തം നിലയില്‍ നിര്‍മിച്ച വേലിയും മറികടന്നാണ് കഴിഞ്ഞ ദിവസം ആനകള്‍ വാഴത്തോപ്പില്‍ ഇറങ്ങിയത്. നേന്ത്ര, ഞാലിപ്പൂവന് ഇനം വാഴകളാണ് ആനകള്‍ തിന്നും ചവിട്ടിയൊടിച്ചും നശിപ്പിച്ചതെന്ന് ഷിന്റോ പറഞ്ഞു.
കമുക്, കാപ്പി തൈകളും പച്ചക്കറികളും കാട്ടാനകള്‍ നശിപ്പിച്ചതില്‍ ഉള്‍പ്പടും. ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഷിന്റോയുടെ വാഴത്തോട്ടത്തില്‍ ഒരു മാസത്തിനിടെ രണ്ടാംതവണയാണ് കാട്ടാനകള്‍ ഇറങ്ങുന്നത്. ദിവസങ്ങളായി നൂല്‍പ്പുഴയിലെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടാനശല്യം വര്‍ധിച്ചിട്ടുണ്ട്.
തൂക്കുവേലികള്‍ ഉള്ളടിയങ്ങളില് മരങ്ങള്‍ അതിനു മുകളിലേക്ക് മറിച്ചാണ് കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ പ്രവേശിക്കുന്നത്. തോട്ടാമൂല, കാരപൂതാടി എന്നിവിടങ്ങളിലും കാട്ടാനശല്യം വര്‍ധിച്ചിട്ടുണ്ട്. കാട്ടാനശല്യത്തിന് പരിഹാരം കാണാന്‍ വനംവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കല്ലുമുക്കിലെയും സമീപങ്ങളിലെയും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Tags :