പുല്‍പ്പള്ളി അമ്പലപ്പടി ഊരിലെ കിണര്‍.
പുല്‍പ്പള്ളി: ഓടയില്‍നിന്നുള്ള അഴുക്കുവെള്ളം കിണറില്‍ കലരുന്നത് അമ്പലപ്പടി ഊരിലെ കുടുംബങ്ങള്‍ക്ക് വിനയായി. വീട്ടാവശ്യത്തിനുള്ള ശുദ്ധജലത്തിന് അകലെയുള്ള ഫോറസ്റ്റ് സ്റ്റേഷനിലെ കിണറിനെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഊരുനിവാസികള്‍.
10 കുടുംബങ്ങളാണ് അമ്പലപ്പടി ഊരില്‍. ഓടയില്‍നിന്നു മലിനജലം ഒഴുകിയെത്തുന്നതിനാല്‍ കിണര്‍വെള്ളം പാചകത്തിനും മറ്റും ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഈ സ്ഥിതി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പഞ്ചായത്ത് അധികൃതര്‍ മുഖം തിരിക്കുകയാണെന്ന് കുടുംബങ്ങള്‍ പറയുന്നു. പഞ്ചായത്തില്‍ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഊരിനെ അവഗണിക്കുകയാണെന്ന ആരോപണവും അവര്‍ ഉന്നയിക്കുന്നുണ്ട്. ആദിവാസി ക്ഷേമത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോഴാണ് തങ്ങള്‍ക്ക് ദുര്‍ഗതിയെന്നും കുടുംബങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
Tags :