മാഹി സെന്റ് തേരേസ ബസിലിക്കയിലെ തിരുനാൾ സമാപന ദിവസമായ ഇന്നലെ വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപവുമായി നടന്ന പ്രദക്ഷിണം.
മാഹി: ഇക്കഴിഞ്ഞ അഞ്ചു മുതൽ മാഹി സെന്റ് തേരേസാസ് ബസിലിക്കയിൽ നടന്നു വന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ മഹോത്സവം സമാപിച്ചു.
സമാപന ദിവസമായ ഇന്നലെ രാവിലെ ഏഴിനും ഒന്പതിനും ദിവ്യബലികൾ നടന്നു. 10.30ന് ഫാ. വില്യം രാജന്റെ കാർമികത്വത്തിൽ സാഘോഷമായ ദിവ്യബലി നടന്നു. തുടർന്ന് നൊവേനയ്ക്കും പ്രദക്ഷിണത്തിനും ശേഷം പരിശുദ്ധ കുർബാനയുടെ ആശീർവാദത്തോടെ തിരുക്കർമങ്ങൾ പൂർത്തിയായി.
ഉച്ചകഴിഞ്ഞ് 2.30 ഓടെ തിരുനാളിനാടനുബന്ധിച്ച് പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ച തിരുസ്വരൂപം റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് അൾത്താരയിലെ രഹസ്യഅറയിലേക്ക് മാറ്റി. ഇനി അടുത്ത വർഷത്തെ തിരുനാളിലാണ് തിരുസ്വരൂപം രഹസ്യ അറയിൽ നിന്ന് പുറത്തെടുക്കുക.
തിരുസ്വരൂപം രഹസ്യ അറയിലേക്ക് മാറ്റിയതിന് ശേഷം റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട് പതാക താഴ്ത്തിയോടെ 18 ദിവസം നീണ്ടുനിന്ന തിരുനാൾ ആഘോഷത്തിന് സമാപനമായി. അസിസ്റ്റന്റ് റെക്ടർ ഫാ. ബിനോയി ഏബ്രഹാം, പാരിഷ് കൗൺസിൽ അംഗങ്ങൾ, തിരുനാൾ ആഘോഷക്കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Tags :