x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ന​ര​ശ​ല്യ​ത്തി​ല്‍ പൊ​റു​തി​മു​ട്ടി ഗോ​ത്ര കു​ടും​ബ​ങ്ങ​ള്‍

വെബ് ഡെസ്ക്
Published: October 23, 2026 02:07 AM IST | Updated: October 23, 2026 02:07 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വാ​ന​ര ശ​ല്യ​ത്തി​ല്‍ പൊ​റു​തി​മു​ട്ടി മു​ത്ത​ങ്ങ കു​മ​ഴി ചു​ക്കാ​ലി​ക്കു​നി കാ​ട്ടു​നാ​യ്ക്ക ഊ​രു​ലെ കു​ടും​ബ​ങ്ങ​ള്‍. ക​ണ്ണു​തെ​റ്റി​യാ​ല്‍ വീ​ടി​ന് അ​ക​ത്തു​ക​ട​ക്കു​ന്ന വാ​ന​ര​ന്‍​മാ​ര്‍ അ​രി അ​ട​ക്കം ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ന​ശി​പ്പി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ഊ​രി​ലെ ശാ​ര​ദ പു​റ​ത്തു​പോ​യ ത​ക്ക​ത്തി​ല്‍ വീ​ട്ടി​ല്‍ ക​യ​റി​യ കു​ര​ങ്ങു​ക​ള്‍ അ​രി, പ​ഞ്ച​സാ​ര, ത​ക്കാ​ളി തു​ട​ങ്ങി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വ​ലി​ച്ച് പു​റ​ത്തി​ട്ടു. ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത ത​ര​ത്തി​ല്‍ അ​രി​യും മ​റ്റും ന​ശി​പ്പി​ച്ച​ത് ക​ഞ്ഞി​കു​ടി മു​ട്ടി​ച്ചു​വെ​ന്ന് ശാ​ര​ദ പ​റ​ഞ്ഞു. സ​മീ​പ​ത്തെ വ​ന​ത്തി​ല്‍​നി​ന്നു ഒ​റ്റ​യ്ക്കും കൂ​ട്ട​മാ​യും എ​ത്തു​ന്ന കു​ര​ങ്ങു​ക​ള്‍ കൃ​ഷി​നാ​ശ​വും വ​രു​ത്തു​ന്നു​ണ്ട്. ഊ​രി​ലെ സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും കു​ര​ങ്ങു​ക​ള്‍​ക്ക് തെ​ല്ലും ഭ​യ​മി​ല്ല.

സ്ത്രീ​ക​ള്‍ ഒ​ച്ച​യി​ടു​മ്പോ​ള്‍ ആ​ക്ര​മ​ണ​ത്തി​ന് മു​തി​രു​ക​യാ​ണ് വാ​ന​ര​ന്‍​മാ​ര്‍. മു​മ്പ് നാ​യ്ക്ക​ള്‍ കു​ര​ച്ച​ടു​ക്കു​മ്പോ​ള്‍ പി​ന്‍​വാ​ങ്ങി​യി​രു​ന്ന കു​ര​ങ്ങു​ക​ള്‍ ഇ​പ്പോ​ള്‍ അ​വ​യെ വി​ര​ട്ടി പാ​യി​ക്കു​ക​യാ​ണ്. കു​ര​ങ്ങു​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ വ​നം അ​ധി​കൃ​ത​ര്‍ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഊ​രു​നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags :

Recent News

Corehub Up