x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ൽ​ജീ​വ​ൻ മി​ഷ​ൻ റോ​ഡി​നെ തോ​ടാ​ക്കി !

വെബ് ഡെസ്ക്
Published: October 23, 2026 01:31 AM IST | Updated: October 23, 2026 01:31 AM IST

ജ​ൽ​ജീ​വ​ൻ മി​ഷ​ന് വേ​ണ്ടി കു​ഴി​യെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ത​ക​ർ​ന്നു​കി​ട​ക്കു​ന്ന വ​ട​ക്കം പൊ​യി​ൽ റോ​ഡ്.

തേ​ർ​ത്ത​ല്ലി: മ​ഴ​ക്ക് ശേ​ഷം റോ​ഡ് ഏ​ത്, തോ​ട് ഏ​ത് എ​ന്ന​റി​യാ​ത്ത അ​വ​സ്‌​ഥ​യി​ൽ വ​ട​ക്കം​പൊ​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ. ജ​ൽ ജീ​വ​ൻ മി​ഷ​ന് വേ​ണ്ടി കു​ഴി​യെ​ടു​ത്ത സ്ഥ​ല​ങ്ങ​ളാ​ണ് മ​ഴ​യി​ൽ പൊ​ട്ടി​പൊ​ളി​ഞ്ഞ​ത്. കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യ രീ​തി​യി​ലാ​ണ് റോ​ഡ്. മ​ഴ​വെ​ള്ളം കു​ത്തി​യൊ​ഴി​കി പൈ​പ്പി​ടാ​ൻ ചാ​ലു കീ​റി​യ ഭാ​ഗ​ത്തെ മ​ണ്ണ് ഒ​ലി​ച്ചു​പോ​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കാ​ൻ പോ​ലും റോ​ഡി​ൽ നി​ന്നി​റ​ക്കാ​ൻ ക​ഴി​യി​ല്ല.

ചാ​ലു കീ​റി​യ ഭാ​ഗ​ത്തേ​ക്ക് വാ​ഹ​നം ഇ​റ​ക്കി​യാ​ൽ ചെ​ളി​യി​ൽ പു​ത​ഞ്ഞു​പോ​കു​മെ​ന്ന​തി​നാ​ൽ ആ​ശ​ങ്ക​യോ​ടു കൂ​ടി​യാ​ണ് ഡ്രൈ​വ​ർ​മാ​ർ റോ​ഡി​ലൂ​ടെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത്. പ്ര​ശ്ന​ത്തി​ന് എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags :

Recent News

Corehub Up