x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ പ​ഠ​ന​റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​ന്നി​ല്ല: ഡോ. ​ത​മ്പാ​ന്‍ മേ​ല​ത്ത്

വെബ് ഡെസ്ക്
Published: October 23, 2026 01:42 AM IST | Updated: October 23, 2026 01:42 AM IST

പ്ര​ഫ. വി. ​ഗോ​പി​നാ​ഥ​ന്‍ അ​നു​സ്മ​ര​ണം രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​സ​ര്‍​ഗോ​ഡ്: പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ കാ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​ഠ​ന​ഗ​വേ​ഷ​ണ​ങ്ങ​ള്‍​ക്കൊ​പ്പം പ്രാ​ധാ​ന്യ​മു​ള്ള​താ​ണ് ക​ണ്ടെ​ത്ത​ലു​ക​ളി​ന്മേ​ലു​ള്ള തു​ട​ര്‍​ന​ട​പ​ടി​ക​ളെ​ന്നും ദൗ​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ ഫ​ല​പ്ര​ദ​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്ന​താ​ണ് അ​നു​ഭ​വ​മെ​ന്നും ഭൗ​മ​ശാ​സ്ത്ര​ഞ്ജ​നും ഗോ​വ​യി​ലെ നാ​ഷ​ണ​ല്‍ സെ​ന്‍റര്‍ ഫോ​ര്‍ പോ​ളാ​ര്‍ ആ​ന്‍​ഡ് ഓ​ഷ്യ​ന്‍ റി​സ​ര്‍​ച്ച് ഡ​യ​റ​ക്ട​റു​മാ​യ ഡോ.​ ത​മ്പാ​ന്‍ മേ​ല​ത്ത്. പ്ര​ഥ​മ പ്ര​ഫ. വി. ​ഗോ​പി​നാ​ഥ​ന്‍ സ്മാ​ര​ക അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി​യ​ശേ​ഷം കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളും പ്ര​കൃ​തി​ദു​ര​ത​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളും പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളും ഒ​രു യാ​ഥാ​ര്‍​ഥ്യ​മാ​ണ്. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍ കൊ​ണ്ട് ഏ​റ്റ​വും കൂ​ടു​ത​ല്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​തും ജീ​വ​ഹാ​നി നേ​രി​ടു​ന്ന​തും സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രാ​ണ്.

ദു​ര​ന്ത​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി മ​ന​സി​ലാ​ക്കി അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം കു​റ​ക്കു​വാ​ന്‍ സാ​ധി​ക്കേ​ണ്ട​തു​ണ്ട്. എ​ങ്കി​ല്‍ മാ​ത്ര​മെ ശാ​സ്ത്ര​നേ​ട്ട​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ക​യു​ള്ളു​വെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. കാ​സ​ര്‍​ഗോ​ഡ് ഗ​വ.​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ്ര​ഫ.​ വി.​ ഗോ​പി​നാ​ഥ​ന്‍ അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി.​ബി.​ വ​ത്സ​ന്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.

Tags :

Recent News

Corehub Up