x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ലി​യാ​റി​ലെ കാ​യി​ക സ്വ​പ്ന​ങ്ങ​ള്‍ കാ​ടു​മൂ​ടു​ന്നു; മൈ​താ​ന നി​ര്‍​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍

വെബ് ഡെസ്ക്
Published: October 23, 2026 02:33 AM IST | Updated: October 23, 2026 02:33 AM IST

കാ​ടുമൂടി കി​ട​ക്കു​ന്ന അ​ക​മ്പാ​ടം മൈ​താ​ന​ം.

നി​ല​മ്പൂ​ര്‍: ചാ​ലി​യാ​റി​ലെ കാ​യി​ക​പ്രേ​മി​ക​ളു​ടെ സ്വ​പ്ന​മാ​യ അ​ക​മ്പാ​ടം കാ​യി​ക മൈ​താ​നം നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ക്കാ​തെ കാ​ടു​മൂ​ടി​യ നി​ല​യി​ല്‍. സ്ഥ​ലം വി​ട്ടു​ന​ല്‍​കി ര​ണ്ടു​വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും ഗ്രൗ​ണ്ട് യാ​ഥാ​ര്‍​ഥ്യ​മാ​കാ​ത്ത​തി​ന്‍റെ നി​രാ​ശ​യും സ​ങ്ക​ട​വും പ​ങ്കു​വ​യ്ക്കു​ക​യാ​ണ് 88-കാ​രി​യാ​യ കൊ​ന്നോ​ല കാ​ര്‍​ത്യാ​യ​നി​യ​മ്മ.

ചാ​ലി​യാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്ഥാ​ന​മാ​യ അ​ക​മ്പാ​ട​ത്ത് ഭ​ര്‍​ത്താ​വി​ന്‍റെ ഓ​ര്‍​മ​ക്കാ​യി കാ​യി​ക മൈ​താ​നം നി​ര്‍​മി​ക്കാ​നാ​ണ് പ​രേ​ത​നാ​യ കു​ന്ന​ത്ത് അ​പ്പു​ണ്ണി​നാ​യ​രു​ടെ ഭാ​ര്യ കാ​ര്‍​ത്യാ​യ​നി​യ​മ്മ പൊ​ന്നും​വി​ല കൊ​ടു​ത്ത് വാ​ങ്ങി​യ ര​ണ്ടേ​ക്ക​ര്‍ സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്തു​ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍, അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കാ​ത്ത​തി​നാ​ല്‍ നി​ല​വി​ല്‍ ഈ ​സ്ഥ​ലം കാ​ടു​മൂ​ടി സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ഫു​ട്‌​ബോ​ള്‍ പാ​ര​മ്പ​ര്യ​ത്തി​ല്‍ അ​രീ​ക്കോ​ടി​നും മ​മ്പാ​ടി​നും ഒ​പ്പ​മാ​ണ് ചാ​ലി​യാ​റി​ന്‍റെ സ്ഥാ​നം. എ​ന്നാ​ല്‍ സ്വ​ന്ത​മാ​യി ഒ​രു മൈ​താ​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ കാ​യി​ക പ്രേ​മി​ക​ള്‍ വ​ലി​യ നി​രാ​ശ​യി​ലാ​ണ്. എ​ത്ര​യും പെ​ട്ടെ​ന്ന് മൈ​താ​നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ആ​ത്മാ​ര്‍​ഥ​മാ​യ ശ്ര​മം ന​ട​ത്ത​ണ​മെ​ന്ന് മു​ന്‍ സ​ന്തോ​ഷ് ട്രോ​ഫി താ​രം പി.​കെ. ന​സീ​ബും, അ​ക​മ്പാ​ടം ടൗ​ണ്‍ ടീം ​ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഫൈ​സ​ല്‍ കൊ​ള​ക്കാ​ട്ടി​ലും ആ​വ​ശ്യ​പ്പെ​ട്ടു. വി​വി​ധ കാ​ര​ണ​ങ്ങ​ള്‍ നി​ര​ത്തി അ​ധി​കൃ​ത​ര്‍ പ​ര​സ്പ​രം പ​ഴി​ചാ​രു​ന്ന​ത​ല്ലാ​തെ ഗ്രൗ​ണ്ട് നി​ര്‍​മാ​ണ​ത്തി​ല്‍ പു​രോ​ഗ​തി​യൊ​ന്നും ഇ​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. എ​ന്നാ​ല്‍ അ​ക​മ്പാ​ടം മൈ​താ​നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ വി​ശ​ദീ​ക​ര​ണം.

Tags :

Recent News

Corehub Up