ഇന്റർസ്കൂൾ ഫുട്ബോൾ ടൂർണമെന്റ് ആലുവ സർക്കിൾ ഇൻസ്പെക്ടർ പി.എം. ഷമീർ ഉദ്ഘാടനം ചെയ്യുന്നു.
ആലുവ: സെന്റ് മേരീസ് ഹൈസ്കൂൾ സെന്റിനറി കപ്പിനു വേണ്ടിയുള്ള പതിനഞ്ചാമത് ഇന്റർസ്കൂൾ ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചു. ആലുവ സർക്കിൾ ഇൻസ്പെക്ടർ പി.എം. ഷമീർ ഉദ്ഘാടനം ചെയ്തു. എറണാകുളം-അങ്കമാലി അതിരൂപത വിദ്യാഭ്യാസ കോർപറേറ്റ് അസിസ്റ്റന്റ് മാനേജർ ഫാ. വർഗീസ് പാലാട്ടി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഹെഡ്മിസ്ട്രസ് ജീബ പൗലോസ്, എം.എം. ജേക്കബ്, പി.എ. മെഹബൂബ്, ഇബ്രാഹിം തഹ, ഫാ. ജിബിൻ കണ്ണാട്ട്, ചിന്നൻ റ്റി. പൈനാടത്ത് എന്നിവർ സംസാരിച്ചു.
നൊച്ചിമ ഗവ. ഹൈസ്കൂളും ആലുവ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഹൈസ്കൂളും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ നൊച്ചിമ ഗവ. ഹൈസ്കൂൾ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് വിജയിച്ചു.
കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി ഹൈസ്കൂളും അയിരൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും തമ്മിൽ നടന്ന രണ്ടാമത് മത്സരത്തിൽ കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി ഹൈസ്കൂൾ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് വിജയിച്ചു.
Tags :