തീപിടിച്ച് കത്തിനശിച്ച ബസ്.
പെരുമ്പാവൂർ: പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് തീപിടിച്ച് കത്തി നശിച്ചു. അല്ലപ്ര തോട്ടപ്പാടം പെട്രോൾ പമ്പിനു പിറകുവശം സ്വകാര്യ ബസുകൾ രാത്രികാലങ്ങളിൽ പാർക്ക് ചെയ്യുന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന വെങ്ങോല ചിരപ്പുറം തോമസിന്റെ ഉടമസ്ഥതയിലുള്ള പഞ്ചമി ബസാണ് തീപിടിച്ച് പൂർണമായും കത്തി നശിച്ചത്. ഫയർഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്. സമീപത്തായി പാർക്ക് ചെയ്തിരുന്ന മറ്റ് ബസുകളിലേയ്ക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം.
Tags :