ആര്യാടന് ഷൗക്കത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം: റേഷന്‍ വിതരണ രംഗത്ത് സര്‍ക്കാര്‍ നടപ്പാക്കാന്‍ ആലോചിക്കുന്ന പുതിയ പരിഷ്കാരങ്ങള്‍ സാധാരണക്കാര്‍ക്ക് ദോഷം ചെയ്യുമെന്നതിനാല്‍ വേണ്ടെന്ന് വയ്ക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആര്യാടന് ഷൗക്കത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ ഹാജി അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ബി. ബിജു, സംസ്ഥാന വൈസ് പ്രസിഡന്റ് മുല്ലമീന് കൊല്ലം, കെ. മോഹനന്, പാലോളി മെഹബൂബ്, മനോജ് കരുളായി, കെ.സി. വേലായുധന്, ഒ.ജെ. ബിജു, ഫാറൂക്ക് വെളിയങ്കോട്, ഇബ്രാഹിം കുട്ടി, വി. ജയപ്രകാശ് , മനോജ് പാറശേരി എന്നിവര്‍ പ്രസംഗിച്ചു.
Tags :