x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ച്ച​ള നെ​യിം ബോ​ർ​ഡു​ക​ൾ മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വാ​കു​ന്നു

വെബ് ഡെസ്ക്
Published: October 23, 2026 02:31 AM IST | Updated: October 23, 2026 02:31 AM IST

പ്രതീകാത്മക ചിത്രം

ക​രു​മാ​ലൂ​ർ : ആ​ല​ങ്ങാ​ടി​നു പി​ന്നാ​ലെ ക​രു​മാ​ലൂ​ർ മേ​ഖ​ല​യി​ലും പി​ച്ച​ള നെ​യിം ബോ​ർ​ഡു​ക​ൾ മോ​ഷ്ടി​ക്കു​ന്ന സം​ഘ​ത്തി​ന്‍റെ ശ​ല്യം.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി യു​സി കോ​ള​ജ് ഭാ​ഗ​ത്തെ വീ​ടു​ക​ളു​ടെ മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നി​ര​വ​ധി നെ​യിം ബോ​ർ​ഡു​ക​ൾ മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു. 3,000 മു​ത​ൽ 5,000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന പി​ച്ച​ള ബോ​ർ​ഡാ​ണു പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ നി​ന്നു മോ​ഷ​ണം പോ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം യു​സി കോ​ള​ജ് ഭാ​ഗ​ത്തെ വീ​ട്ടി​ലെ ബൈ​ക്ക് മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു അ​ടു​ത്ത മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്.

ഒ​രാ​ഴ്ച മു​ൻ​പു നീ​റി​ക്കോ​ട്, കോ​ട്ട​പ്പു​റം, ആ​ല​ങ്ങാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ത്തെ മു​പ്പ​തോ​ളം വീ​ടു​ക​ളു​ടെ മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന പി​ച്ച​ള നെ​യിം ബോ​ർ​ഡു​ക​ൾ മോ​ഷ​ണം പോ​യി​രു​ന്നു. ഒ​രാ​ഴ്ച മു​ൻ​പു മ​ദ്ര​സ​യി​ലെ പ​ത്തോ​ളം പി​ച്ച​ള ടാ​പ്പു​ക​ൾ ക​വ​ർ​ന്നി​രു​ന്നു. ആ​ല​ങ്ങാ​ട് പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ചെ​റു​തും വ​ലു​തു​മാ​യ നൂ​റോ​ളം മോ​ഷ​ണ​ങ്ങ​ളാ​ണു ന​ട​ന്നി​ട്ടു​ള്ള​ത്. ഭൂ​രി​ഭാ​ഗം സം​ഭ​വ​ങ്ങ​ളി​ലും പൊ​ലി​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ല​ഹ​രി സം​ഘ​ങ്ങ​ളു​ടെ​യും മോ​ഷ്ടാ​ക്ക​ളു​ടെ​യും ശ​ല്യ​മു​ള്ള​തി​നാ​ൽ പ​ല​രും ഭ​യ​ന്നി​ട്ടു രാ​ത്രി പു​റ​ത്തി​റ​ങ്ങാ​റി​ല്ല. ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്താ​ണു മോ​ഷ്ടാ​ക്ക​ൾ ക​റ​ങ്ങി ന​ട​ക്കു​ന്ന​ത്. കൂ​ടാ​തെ ആ​യു​ധ​ങ്ങ​ളു​മാ​യി ക​റ​ങ്ങി ന​ട​ക്കു​ന്ന മോ​ഷ​ണ സം​ഘ​ങ്ങ​ൾ വേ​റെ​യു​മു​ണ്ട്. പൊ​ലി​സ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണു ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Tags :

Recent News

Corehub Up