x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ഞ​പ്പി​ത്ത​ത്തി​നെ​തി​രേ ജാ​ഗ്ര​ത​യു​മാ​യി നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ: ബോ​ധ​വ​ത്ക​ര​ണ​വും പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കും

വെബ് ഡെസ്ക്
Published: October 23, 2026 02:30 AM IST | Updated: October 23, 2026 02:30 AM IST

ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന.

നി​ല​മ്പൂ​ര്‍: പ്ര​ദേ​ശ​ത്ത് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ. വ്യ​ക്തി​ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഹോ​ട്ട​ലു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ​ദ്മി​നി ഗോ​പി​നാ​ഥ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്നൊ​രു​ക്കം. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും എ​ന്നാ​ല്‍ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ രോ​ഗം വ്യാ​പി​ക്കു​ന്ന​തി​നാ​ല്‍ ജ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ളും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു.

ഹോ​ട്ട​ലു​ക​ള്‍, കൂ​ള്‍​ബാ​റു​ക​ള്‍, പാ​ര്‍​സ​ല്‍ ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ടു​പ്പി​ക്കും. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ല്‍ ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​കും. മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ ശേ​ഷ​വും ത​ട​സ​ങ്ങ​ള്‍ തു​ട​ര്‍​ന്നാ​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍ പൂ​ട്ടി​യി​ടു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഷൗ​ക്ക​ത്ത​ലി കൂ​മ​ഞ്ചേ​രി, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി കെ. ​അ​ന്‍​ഷി​ദ്, സീ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​പി. സ​ലീം, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ മേ​രീ​സ് ഷി​ബു, മും​താ​സ് ബാ​ബു, മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ല്‍, സു​രേ​ഷ് പാ​ത്തി​പ്പാ​റ, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഷി​ഹാ​ബ് ഇ​ണ്ണി, മേ​ലേ​ക്ക​ളം വി​ജ​യ​നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.


മു​ന്‍​ക​രു​ത​ല്‍നി​ര്‍​ദേ​ശ​ങ്ങ​ൾ
പു​റ​ത്തു​നി​ന്നു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക.
കു​ട്ടി​ക​ള്‍ പു​റ​ത്തു​നി​ന്ന് ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളും സോ​ഫ്റ്റ് ഡ്രി​ങ്ക്സു​ക​ളും ക​ഴി​ക്കു​ന്നി​ല്ലെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണം.
വീ​ടും പ​രി​സ​ര​വും ജ​ല​സ്രോ​ത​സു​ക​ളും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക.
കി​ണ​റു​ക​ള്‍ കൃ​ത്യ​മാ​യി ക്ലോ​റി​നേ​റ്റ് ചെ​യ്യ​ണം.
തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക.
പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ക.
പ​ക​ര്‍​ച്ച​വ്യാ​ധി ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ സ്വ​യം ചി​കി​ത്സ​യ്ക്ക് മു​തി​രാ​തെ ഉ​ട​ന്‍ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടു​ക.

മ​ഞ്ഞ​പ്പി​ത്ത വ്യാ​പ​നം: വ​ണ്ടൂ​രി​ലെരാ​ത്രി​കാ​ല പ​രി​ശോ​ധ​ന തു​ട​രു​ന്നു
വ​ണ്ടൂ​ര്‍: മ​ഞ്ഞ​പ്പി​ത്ത വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ണ്ടൂ​രി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് 15- ഓ​ളം ക​ട​ക​ളി​ല്‍. കാ​ര്യ​മാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വ​ണ്ടൂ​ര്‍ മ​ഞ്ചേ​രി റോ​ഡി​ലു​ള്ള പ​ല​ച​ര​ക്ക് ക​ട​ക​ള്‍, കൂ​ള്‍​ബാ​റു​ക​ള്‍, ചാ​യ​ക്ക​ട​ക​ള്‍, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്
പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ടി​ട​ത്ത് ജോ​ലി​ക്കാ​ര്‍​ക്ക് ഹെ​ല്‍​ത്ത് കാ​ര്‍​ഡ് ഇ​ല്ലാ​ത്ത​ത് ക​ണ്ടെ​ത്തി. ജെ​എ​ച്ച്‌​ഐ​മാ​രാ​യ ടി.​എം. വി​നോ​ദ്, എം.​എം. ജ​സീ​ര്‍, ജാ​ഫ​ര്‍ തൊ​ണ്ടി​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags :

Recent News

Corehub Up