യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സംഗമം മുൻമന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യുന്നു.
തൃപ്പൂണിത്തുറ: തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യാപകമായി വോട്ടുകൾ വെട്ടി മാറ്റുന്നതിൽ പ്രതിഷേധിക്കുന്ന ഇന്ത്യ മുന്നണിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃപ്പൂണിത്തുറ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ സംഗമം സംഘടിപ്പിച്ചു.
മുൻമന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പി.ഡി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ദീപക് ജോയ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഐ.കെ. രാജു, ഇക്ബാൽ, പി.ജെ. ആന്റണി, സിഎംപി ജില്ലാ സെക്രട്ടറി രാജേഷ്,കെ.ബി. മുഹമ്മദ്കുട്ടി, ആർ. വേണുഗോപാൽ, ബേസിൽ മൈലന്തറ, ആർ.കെ.സുരേഷ് ബാബു, സി.വിനോദ്, സി.എ.ഷാജി, സുനീല സിബി, മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന പ്രകടനത്തിന് എൻ.പി. മുരളീധരൻ, കെ.ടി. വിമലൻ പി.സി. പോൾ, അജിത നന്ദകുമാർ, അഡ്വ. അഫ്സൽ നമ്പ്യാരത്ത്, ജൂബൻ ജോൺ, റസീന സലാം എന്നിവർ നേതൃത്വം നൽകി.
Tags :