വോട്ട് കൊള്ളക്കെതിരേ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച സമരസംഗമം ഡിസിസി പ്രസിഡന്റ് മാർട്ടിൻ
കണ്ണൂർ: രാജ്യത്തെ ജനാധിപത്യവും മതേതരത്വവും തകർത്തും ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയും ഇന്ത്യയെ വർഗീയ ഫാസിസ്റ്റ് രാജ്യമാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. വോട്ട് കൊള്ളക്കെതിരേ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച സമരസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
13 കോടി ജനങ്ങളുടെ വോട്ടവകാശം നഷ്ടപ്പെടുത്തിയാണ് ബിജെപി രാജ്യത്ത് അധികാരത്തിലെത്തിയതെന്ന് മാർട്ടിൻ ജോർജ് ആരോപിച്ചു.
കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കെ.എ. ഫിലിപ്പ്, ജോസഫ് മുള്ളൻമട, ജോർജ് കാനാട്ട്, മാത്യു ചാണക്കാട്ടിൽ, ടെൻസൻ ജോർജ്, ഷീബ തെക്കേടം, ജോസ് നരിമറ്റം, ഡെന്നീസ് മാണി, സാബു മണിമല, വർഗീസ് വയലാമണ്ണിൽ, ജെയിംസ് പന്നിയാംമാക്കൽ, അരുൺ കുഴിപ്പള്ളിയിൽ, തോമസ് തോട്ടം, കെ.ജെ. മത്തായി എന്നിവർ പ്രസംഗിച്ചു.
Tags :