സുവർണ ജൂബിലി സമാപന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ചെറുപുഴ: തിരുമേനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സുവർണ ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനം 12ന് നടക്കും. പൂർവവിദ്യാർഥി കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പൂർവ വിദ്യാർഥികൾ നിർമിച്ച ഗേറ്റിന്റെ സമർപ്പണവും ചടങ്ങിൽ പൂർവ അധ്യാപകരെ ആദരിക്കലും മന്ത്രി നിർവഹിക്കും.
ഇതിന്റെ ഭാഗമായുള്ള സംഘാടകസമിതി രൂപീകരണയോഗം പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.സി. പ്രസൂൺ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സതീശൻ കാർത്തികപ്പള്ളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീന വില്യം, പഞ്ചായത്തംഗങ്ങളായ പ്രിൻസ് വെള്ളക്കട, ജോളി സണ്ണി പതിയിൽ, പി.ജെ. ജോസ്, സ്കൂൾ പ്രിൻസിപ്പൽ ബിജു ജോസഫ്, മുഖ്യാധ്യാപകൻ കെ. പ്രസാദ്, ടിമ്മി ഇലിപുലിക്കാട്ട്, വി.പി. ബിന്ദു, പി.എം. സെബാസ്റ്റ്യൻ, ജി. പ്രദീപ്കുമാർ, വി.ജി. ശ്രീനിവാസൻ, സണ്ണി പതിയിൽ, പി.ആർ. രതീഷ്, ജോർജ് മുള്ളൻമട എന്നിവർ പ്രസംഗിച്ചു.
Tags :