ജില്ലയിലെ മികച്ച ഹരിതകർമസേനയായ ചപ്പാരപ്പടവ് പഞ്ചായത്ത് ഹരിത കർമസേനയെ കേരള ഗ്രാമീൺ ബാങ്ക് അധികൃതർ ആദരിച്ചപ്പോൾ.
ചപ്പാരപ്പടവ്: ജില്ലയിലെ മികച്ച ഹരിതകർമസേനകളിലൊന്നായി മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ചപ്പാരപ്പടവ് പഞ്ചായത്ത് ഹരിതകർമസേനയെ കേരള ഗ്രാമീൺ ബാങ്ക് ആദരിച്ചു. സമഗ്ര മേഖലകളിലെയും ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ആദരവ് നൽകിയത്.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ, വൈസ് പ്രസിഡന്റ് പി. നസീറ, കേരള ഗ്രാമീൺ ബാങ്ക് ചീഫ് മാനേജർ മനീഷ് കുമാർ, മാനേജർ ബിനോയ് മാത്യു, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.പി ഗോപി, അബ്ദുറഹ്മാൻ പെരുവണ, ടി.വി. സുനിത, പഞ്ചായത്തംഗങ്ങളായ ജോസ് വെട്ടുകല്ലാംകുഴി, സൈഫുന്നിസ, സിന്ധു തോമസ്, ബിന്യ സനീഷ്, സാവിത്രി, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ എം. സുജന, സിഡിഎസ് ചെയർപേഴ്സൺ ഗിരിജ വി ഇ.ഒ. ഗീത, സവിത, പഞ്ചായത്ത് സെക്രട്ടറി സി.കെ. ശ്രീകുമാർ, അസിസ്റ്റന്റ് സെക്രട്ടറി ഇ. ജനേഷ് എന്നിവർ പ്രസംഗിച്ചു
.
Tags :