ചപ്പാരപ്പടവ് ഹയർസെക്കൻഡറി സ്കൂളിലേക്ക് നടത്തിയ ബഹുജന മാർച്ച് ഉമ്മർ പെരുവണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഹയർസെക്കൻഡറി സ്കൂൾ മാനേജ്മെന്റ് അധ്യാപകരെയും വിദ്യാർഥികളെയും ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ച് സ്കൂളിലേക്ക് ബഹുജന മാർച്ച് നടത്തി. സമരക്കാരെ പൊലിസ് ഗേറ്റിനു മുന്നിൽ തടഞ്ഞെങ്കിലും പൊലിസ് വലയം ഭേദിച്ച് അകത്തുകടക്കാനുള്ള നീക്കം ഉന്തും തള്ളിലും കലാശിച്ചു. സമരക്കാരെ പിന്നീട് പൊലിസ് അറസ്റ്റ്ചെയ്തു നീക്കി.
സ്കൂൾ ഓഫിസ് കേന്ദ്രീകരിച്ച് കഴിഞ്ഞ അഞ്ചു വർഷമായി മാനേജ്മെന്റ് അനധികൃതമായി സന്പാദിച്ച സ്വത്ത് കണ്ടു കെട്ടുക, വെട്ടിപ്പുമായി ബന്ധപ്പെട്ട പിടിഎ അംഗത്തെ മാറ്റി നിർത്തി സമഗ്രാന്വേഷണം നടത്തുക, ഓഫിസ് കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയ്ക്ക് മൗനാനുവാദം നൽകുന്നുവെന്ന ആരോപണ വിധേയനായ പിടിഎ സെക്രട്ടറിയുടെയും മാനേജ്മെന്റിന്റെയും നടപടികൾ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
ഉമ്മർ പെരുവണ മാർച്ച് ഉദ്ഘാടനം ചെയ്തു. കെ.എം. സക്കരിയ, യൂനുസ് ചപ്പാരപ്പടവ്, സലീം ചപ്പാരപ്പടവ്, നൂർ മുഹമ്മദ്, റൈഹാൻ, ഇല്യാസ്, സഫ്വാൻ, ഒ.കെ. റഷീദ് എന്നിവർ നേതൃത്വം നൽകി.
Tags :