x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ കേ​സ് പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കി​യെ​ന്നാരോപിച്ച് ആക്രമണം: മൂന്നുപേർക്കെതിരേ കേസ്

വെബ് ഡെസ്ക്
Published: October 23, 2026 12:40 AM IST | Updated: October 23, 2026 12:40 AM IST

പ്രതീകാത്മക ചിത്രം

ക​ഠി​നം​കു​ളം: എം​ഡി​എം​എ കേ​സ് പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​രം പൊലിസി​നു ന​ൽ​കി​യെ​ന്നാരോപിച്ചു യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും കാ​ർ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ​ക്കെ​തി​രെ ക​ഠി​നം​കു​ളം പൊലിസ് കേ​സെ​ടു​ത്തു. ക​ഠി​നം​കു​ളം സ്വ​ദേ​ശി​ക​ളാ​യ സ​ന​ൽ ഖാ​നി, സ​ജാ​ദ്, ജോ​ഷി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.
പു​ത്ത​ൻ​തോ​പ്പ് പൗ​ര​സ​മി​തി ജംഗ്ഷനു സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. എം​ഡി​എം​എ കേ​സി​ൽ പ്ര​തി​യാ​യ അ​സ്ജ​റി​നെ പൊലി​സ് പി​ടി​കൂ​ടി​യ​ത് പ​രാ​തി​ക്കാ​ര​നാ​യ വി​ൻ​സന്‍റ് വി​വ​രം ന​ൽ​കി​യി​ട്ടാ​ണെ​ന്ന സം​ശ​യ​വും വി​രോ​ധ​വു​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാരണമെന്നാണ് ആരോപണം.
അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി വ​ന്ന ഇ​ന്നോ​വ ക്രി​സ്റ്റ കാ​ർ വി​ൻസന്‍റ് വീ​ടി​നു മു​ന്നി​ൽ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ​മ​യ​ത്ത് പ്ര​തി​ക​ളാ​യ സ​ന​ൽ ഖാ​നി, സ​ജാ​ദ്, ജോ​ഷി ജെ​റാ​ൾ​ഡ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തു​ക​യും വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് കാ​റി​ന്‍റെ പു​റ​കു​വ​ശ​ത്തെ​യും വ​ല​ത്തു​വ​ശ​ത്തെ​യും ഗ്ലാ​സു​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു. കാ​ർ ത​ക​ർ​ക്കു​ന്ന ശ​ബ്ദംകേ​ട്ട് വീ​ട്ടി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ വി​ൻസന്‍റിനെ പ്ര​തി​ക​ൾ അ​സ​ഭ്യം വി​ളി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വെ​ട്ടു​ക​ത്തികൊ​ണ്ട് ആ​ക്ര​മി​യ്ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​നുശേ​ഷം വാ​ഹ​ന​ത്തി​ൽ ക​യ​റി പ്ര​തി​ക​ൾ പെ​രു​മാ​തു​റ ഭാ​ഗ​ത്തേ​ക്ക് ക​ട​ന്നു​ക​ള​ഞ്ഞു.
വി​ൻ​സന്‍റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ ശേ​ഷ​മാ​ണ് ക​ഠി​നം​കു​ളം പൊലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജിത​മാ​ക്കി​യ​താ​യി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​ൽ അ​നൂ​പ് അ​റി​യി​ച്ചു.

Tags :

Recent News

Corehub Up