x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അറസ്റ്റിലായ അ​നു​രൂ​പി​ന് ശ​ക്ത​മാ​യ രാ​ഷ്ട്രീ​യബ​ന്ധം

വെബ് ഡെസ്ക്
Published: October 23, 2026 12:38 AM IST | Updated: October 23, 2026 12:38 AM IST

പ്രതീകാത്മക ചിത്രം

വി​ഴി​ഞ്ഞം: കോ​വ​ള​ത്തെ സ്പാ ​കേ​ന്ദ്ര​ത്തി​ൽ 16 കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ മു​ഖ്യ​പ്ര​തി തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ഉ​ള്ളൂ​ർ സോ​ണ​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം.​ഒ. അ​നു​രൂ​പി​ന് ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ ബ​ന്ധ​ങ്ങൾ.

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ മ​റ്റു വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്ന​തി​നു ക​ടു​ത്ത ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വി​യാ​യ അ​നു​രൂ​പി​നു ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ തു​ണ​യാ​യി. പൂ​വാ​ർ ബ​ണ്ട് റോ​ഡി​നു സ​മീ​പം താ​മ​സി​ക്കു​ന്ന എം.​ഒ. അ​നു​രൂ​പ് ഡി​വൈ​എ​ഫ് ഐ​യി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​രു​ന്ന​ത്. ചെ​റു​പ്പ​കാ​ലം മു​ത​ൽ പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ഡി​വൈ​എ​ഫ്ഐ​യു​ടെ ബ​ണ്ട് യൂ​ണി​റ്റ് അം​ഗ​വും സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും സം​ഘാ​ട​ക​നു​മാ​യി​രു​ന്നു.

2023-ൽ ​മ​ല​പ്പു​റം കോ​ട്ട​യ്ക്ക​ൽ ന​ഗ​ര​സ​ഭ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​നു​രൂ​പി​നെ, കോ​വ​ള​ത്തെ ഉ​ന്ന​ത​നാ​യ ഒ​രു സി​പി​എം നേ​താ​വാ​ണ് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി കൊ​ണ്ടു​വ​ന്ന​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ യശേ​ഷം ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ന​ട​ത്തി​യ "ന​വ​കേ​ര​ള സ​ദ​സ്' കോ​വ​ളം മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ ഇ​യാ​ൾ മു​ൻ​പ​ന്തി​യി​ൽ​നി​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. വി​ഴി​ഞ്ഞം സോ​ണി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്ന ഇ​യാ​ളെ ചി​ല ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഉ​ള്ളൂ​ർ സോ​ണി​ലേ​ക്കു സ്ഥ​ലം മാ​റ്റി​യ​തെ​ന്നും അ​റി​യു​ന്നു. രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് പ്ര​തി ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്..

കോ​വ​ള​ത്തെ അ​ന​ധി​കൃ​ത സ്പാ​ക​ളി​ൽ 19 എ​ണ്ണം പൂ​ട്ടി

വി​ഴി​ഞ്ഞം : കോ​വ​ള​ത്ത് 16 കാ​രി​യെ സ്പാ​യു​ടെ മ​റ​വി​ൽ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ വ്യാ​പ​ക റെ​യ്ഡു​മാ​യി പൊലിസ് രം​ഗ​ത്തി​റ​ങ്ങി. കോ​വ​ളം മേ​ഖ​ല​യി​ലെ 19 അ​ന​ധി​കൃ​ത സ്പാ​ക​ൾ പൂ​ട്ടി സീ​ൽ വ​ച്ചു. മാ​ന​ദ​ന്ധ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത നി​ര​വ​ധി എ​ണ്ണ​ത്തി​ന് മു​ന്ന​റി​യി​പ്പാ​യി നോ​ട്ടീ​സും ന​ൽ​കി.

അ​ന്താ​രാ​ഷ്ട്ര ടൂ​റി​സം കേ​ന്ദ്ര​മാ​യ കോ​വ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​യി​ൽ കൂ​ണു​പോ​ലെ വ​ള​ർ​ന്നു വ​ന്ന​വ​യി​ൽ അന്പ​തോ​ളം സ്പാ​ക​ളി​ൽ മാ​ത്രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​കു​തി​യി​ല​ധി​കം എ​ണ്ണ​ത്തി​നെ​തി​രേ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി വേ​ണ്ടി വ​ന്ന​ത്. വെ​ള്ളാ​ർ, പൂ​വാ​ർ, ചൊ​വ്വ​ര മേ​ഖ​ല​യി​ലെ സ്പാ​ക​ളി​ൽ ഇ​നി​യും​ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്നും പൊലിസ് പ​റ​യു​ന്നു. കെ​ട്ടി​ട ഉ​ട​മ​സ്ഥ​രു​ടെ​യും സ്പാ ​ന​ട​ത്തി​പ്പു​കാ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തോ​ടൊ​പ്പം ബി​നാ​മി പേ​രി​ൽ വ​മ്പ​ൻ​മാ​ർ ഉ​ണ്ടോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും ക​ർ​ശ​ന​മാ​യി പ​രി​ശോ​ധി​ക്കാ​നാ​ണ് പൊലിസിന്‍റെ തീ​രു​മാ​നം. അ​തി​നാ​യി ഇ​ട​പാ​ട്കാ​രു​ടെ പ​ണം ആ​രു​ടെ​യെ​ല്ലാം അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പോ​യി, ഗൂ​ഗി​ൾ പേ, ​ഫോ​ൺ പേ ​എ​ന്നി​ങ്ങ​നെ​യു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും പ​രി​ശോ​ധ​നയ്​ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്നും​അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
ഇ​തി​നി​ടെ ശ​രി​യാ​യ മാ​ന​ദ​ന്ധ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി പ്ര​വ​ർ​ത്തി​ച്ച മ​സാ​ജ് പാ​ർ​ല​റു​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ല​ഭി​ച്ച​തെ​ങ്ങ​നെയെന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ന​ധി​കൃ​ത ലൈ​സ​ൻ​സ് ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പൊലിസ് റെ​യ്ഡ് ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ ടൂ​റി​സം മേ​ഖ​ല​ക​ളാ​യ കോ​വ​ളം, പൂ​വാ​ർ, ചൊ​വ്വ​ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​യും മ​റ്റു പ​ല​യി​ട​ങ്ങ​ളി​ലാ​യി ഉ​ണ്ടാ​യി​രു​ന്ന നി​ര​വ​ധി സ്പാ​ക​ളു​ടെ ന​ട​ത്തി​പ്പു​കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി സ്ഥ​ലം വി​ട്ട​താ​യും അ​റി​യു​ന്നു.

Tags :

Recent News

Corehub Up