പ്രതീകാത്മക ചിത്രം
വിതുര : മേമല സെന്റ് ജൂഡ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിന്റെ ഇടവക തിരുനാൾ ആഘോഷവും തിരുവചന ധ്യാനവും 25 മുതൽ നവംബർ ഒന്നുവരെ നടക്കും. 25നു രാവിലെ പ്രഭാത പ്രാർഥന, വിശുദ്ധ കുർബാന, പെരുന്നാൾ കൊടിയേറ്റ്, 28ന് വൈകുന്നേരം നാലിനു തിരുവചന വായന, 4.30ന് ജപമാല, നോവേന തുടർന്ന് ഫാ. ജിത്തു ജോൺ ഒഐസിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് ഭക്തസംഘങ്ങളുടെ വാർഷികം ദേവിയോട് ഡിവൈൻ പ്രൊവിഡൻസ് ചർച്ച് വികാരി ഫാ. റിനോയ് കാട്ടിപ്പറമ്പിൽ ഒഎസ്ജെ ഉദ്ഘാടനം ചെയ്യും.
29ന് വൈകുന്നേരം 4.30 ന് ജപമാല, നൊവേന, സന്ധ്യാ പ്രാർഥന, തുടർന്ന് വിതുര ലക്ഷ്മി എസ്റ്റേറ്റ് മാനേജർ ഫാ. ഫിലിപ്പ് വലിയ കാവുങ്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, കുളപ്പട ശാന്തിഗിരി ധ്യാനകേന്ദ്രം ഫാ. ഡാനിയേൽ കല്ലിൽ ഒഐസി നയിക്കുന്ന തിരുവചന ധ്യാനം എന്നിവയുണ്ടാകും.
30ന് വൈകുന്നേരം 4.30 ന് ജപമാല, നൊവേന, സന്ധ്യാ പ്രാർഥന, ഫാ. ഡാനിയേൽ കല്ലിൽ ഒഐസിയുടെ കാർമികത്വത്തിൽ രോഗികൾക്കുവേണ്ടി വിശുദ്ധ കുർബാന, തുടർന്നു തിരുവചനധ്യാനം, ദിവ്യകാരുണ്യ ആരാധന, നേർച്ച.
31ന് വൈകുന്നേരം നാലിനു തിരുവചന വായന, 4.30 ന് ജപമാല, നൊവേന, സന്ധ്യാ പ്രാർഥന, ഫാ. ബിബിൻ ഡേവിസ് ഒഐസിയുടെ കാർമികത്വത്തിൽ പരേതർക്കുവേണ്ടി വിശുദ്ധ കുർബാന, തുടർന്ന് ആഘോഷമായ പെരുന്നാൾ റാസ.
നവംബർ ഒന്നിനു ഞായറാഴ്ച രാവിലെ 9.30ന് ജപമാല, നൊവേന, പ്രഭാത പ്രാർഥന. തുടർന്ന് തിരുവനന്തപുരം അതിരൂപത വികാരി ജനറാൾ ഫാ. തോമസ് കയ്യാലയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ പെരുന്നാൾ കുർബാന.
Tags :