x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഴി​വി​ള​ക്കു​ക​ള്‍ ഇ​ല്ലാ​ത്ത​ത് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു

വെബ് ഡെസ്ക്
Published: October 22, 2026 11:48 PM IST | Updated: October 22, 2026 11:48 PM IST

പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന പെ​രു​വ-​മു​ള​ക്കു​ളം റോ​ഡ്

പെ​രു​വ: പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന റോ​ഡി​ല്‍ വ​ഴി​വി​ള​ക്കു​ക​ള്‍ ഇ​ല്ലാ​ത്ത​ത് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു. ആ​ധു​നി​ക നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് വേ​ണ്ടി പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന പെ​രു​വ മു​ള​ക്കു​ളം റോ​ഡി​ലാ​ണ് വ​ഴി​വി​ള​ക്കു​ക​ള്‍ തെ​ളി​യാ​ത്ത​ത്.

മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ഴി​വി​ള​ക്കു​ക​ള്‍ തെ​ളി​യാ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ത്തി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പെ​രു​വ​യി​ല്‍ നി​ന്നും അ​മ്പ​ലം, വ​ടു​കു​ന്ന​പു​ഴ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രാ​ക്കാ​രു​മാ​ണ് കു​ഴി​യി​ല്‍ വീ​ഴു​ന്ന​ത്.
റോ​ഡി​ന്‍റെ സൈ​ഡി​ലെ ഓ​ട​യു​ടെ സ്ലാ​ബ് ഇ​ള​കി കി​ട​ക്കു​ന്ന​തും അ​പ​ക​ടം വ​ര്‍​ദ്ധി​ക്കു​ന്ന​തി​നി​ട​യാ​ക്കു​ന്നു. എ​ത്ര​യും വേ​ഗം വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up