x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

100 കോ​ടി​യു​ടെ പാ​ലം തു​റ​ന്നു, റോ​ഡ് തീ​ർ​ത്തി​ല്ല ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി ജ​നം

വെബ് ഡെസ്ക്
Published: October 22, 2026 11:40 PM IST | Updated: October 22, 2026 11:40 PM IST

നേ​രേ​ക​ട​വ്- ഉ​ദ​യ​നാ​പു​രം റോ​ഡി​ലെ ഗ​താ​ഗ​ത​ക്കുരു​ക്ക്

വൈക്കം: കോ​ട്ട​യം- ആ​ല​പ്പു​ഴ ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന നേ​രേ​ക​ട​വ് - മാ​ക്കേ​ക്ക​ട​വ് പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യെ​ങ്കി​ലും പാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​ത്ത​ത് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ഒ​രു വി​ക​സ​ന പ​ദ്ധ​തി​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യി. തു​റ​വൂ​ർ -പ​മ്പ ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി100കോ​ടി രൂ​പ​യോ​ട​ടു​ത്ത് വി​നി​യോ​ഗി​ച്ച് പാ​ലം നി​ർ​മി​ച്ചി​ട്ടും നി​ർ​ദി​ഷ്‌​ട പാ​ത​യു​ടെ ഭാ​ഗ​മാ​യ നേ​രേ​ക​ട​വ് - ഉ​ദ​യ​നാ​പു​രം റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​തി​രു​ന്ന​തി​നാ​ൽ പാ​ലം തു​റ​ന്ന​ശേ​ഷം ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യ റോ​ഡി​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത കു​രു​ക്കാ​ണ്. പാ​ലം തു​റ​ന്ന​ശേ​ഷ​മു​ള്ള ആ​ദ്യ ദി​ന​ങ്ങ​ളി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം വാ​ഹ​ന​ങ്ങ​ൾ നീ​ക്കാ​നാ​കാ​ത്ത സ്ഥി​തി​യു​ണ്ടാ​യി​രു​ന്നു.

2.5 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള​ള നേ​രേ​ക​ട​വ് - ഉ​ദ​യ​നാ​പു​രം റോ​ഡി​ന് ഭൂ​രി​ഭാ​ഗം സ്ഥ​ല​ത്തും നാ​ലു​മീ​റ്റ​റാ​ണ് വീ​തി. റോ​ഡി​ൻ്റെ ഒ​രു​വ​ശ​ത്ത് 1.5കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രം​കാ​യ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴു​കു​ന്ന​നാ​ട്ടു തോ​ടാ​ണ്.​വ​ള​രെ താ​ണു​കി​ട​ക്കു​ന്ന റോ​ഡി​ൻ്റെ നേ​രേ​ക​ട​വ് ഭാ​ഗ​ത്ത് പ​ല​ഇ​ട​ങ്ങ​ളി​ലും വേ​ലി​യേ​റ്റ സ​മ​യ​ത്ത് ഓ​രു​വെ​ള്ളം ക​യ​റി റോ​ഡ് മു​ങ്ങും. ദി​വ​സ​ങ്ങ​ളോ​ളം ഈ ​സ്ഥി​തി തു​ട​രു​ന്ന​തി​നാ​ൽ ഓ​രു​വെ​ള്ള​ത്തി​ൽ മു​ങ്ങി ഓ​ടു​ന്ന ഓ​ട്ടോ​റി​ക്ഷ​യ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ തു​രു​മ്പി​ച്ച് യ​ന്ത്ര ത​ക​രാ​റി​ലാ​കു​ന്ന​തും പ​തി​വാ​ണ്. ര​ണ്ടു​കാ​റു​ക​ൾ ഒ​രു​മി​ച്ചു​വ​ന്നാ​ൽ ക​ട​ന്നു​പോ​കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്. റോ​ഡി​ന്‍റെ ഓ​ര​ത്തി​ലേ​ക്ക് വാ​ഹ​നം ചേ​ർ​ത്താ​ൽ നി​യ​ന്ത്ര​ണം വി​ട്ട് പാ​യ​ൽ മൂ​ടി​ക്കി​ട​ക്കു​ന്ന തോ​ട്ടി​ലേ​യ്ക്കു മ​റി​യു​മെ​ന്ന സ്ഥി​തി​യു​മു​ണ്ട്.​

പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ത്ത​തോ​ടെ ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ നി​ന്ന് കോ​ട്ട​യം ഭാ​ഗ​ങ്ങ​ളി​ലേ​ക്കും എ​റ​ണാ​കു​ള​ത്തെ ഗ​താ​ഗ​ത​കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നും തു​റ​വൂ​ർ, ചേ​ർ​ത്ത​ല എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്ന് ട്ര​യി​നി​ൽ​പോ​കാ​നും കോ​ട്ട​യ​ത്തി​ൻ്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് നി​ര​വ​ധി​പേ​ർ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്. ഈ ​പാ​ലം ക​ട​ന്ന് ദേ​ശീ​യ പാ​ത​യി​ലേ​ക്ക് വേ​ഗം എ​ത്താ​മെ​ന്ന​തി​നാ​ൽ ക​ട​ലോ​ര​മേ​ഖ​ല​ക​ളി​ലും അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​യി​ൽ പോ​കാ​നു​മൊ​ക്കെ ധാ​രാ​ളം പേ​ർ എ​ത്തു​ന്നു​ണ്ട്. ത​ക​ർ​ന്ന റോ​ഡി​ലെ മൂ​ന്ന് പാ​ല​ങ്ങ​ൾ കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ജീ​ർ​ണി​ച്ച് ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ലാ​ണ്. ഇ​തി​ൽ വ​ല്യാ​റ ഭാ​ഗ​ത്തെ ക​ലു​ങ്ക് പാ​ല​ത്തി​ന്‍റെ സ​മീ​പ​ന റോ​ഡ് അ​പ​ക​ട​ക​ര​മാ​യി ഇ​ടി​ഞ്ഞു​താ​ണി​രി​ക്കു​ക​യാ​ണ്.

വാ​ഹ​ന ഗ​താ​ഗ​തം വ​ർ​ധി​ച്ച​തോ​ടെ ഈ ​പാ​ല​ത്തി​ന്‍റെ ഇ​ടി​ഞ്ഞ സ​മീ​പ​ന റോ​ഡ് വീ​ണ്ടും താ​ഴ്ന്ന നി​ല​യി​ലാ​ണ്. കാ​റും ഓ​ട്ടോ​റി​ക്ഷ​യും സ്കൂ​ട്ട​റു​മൊ​ക്കെ വ​ലി​യ ശ​ബ്ദ​ത്തോ​ടെ ഇ​ടി​ച്ചാ​ണ് പാ​ല​ത്തി​ലേ​ക്ക് ക​യ​റു​ന്ന​ത്. പാ​ല​ത്തി​ൽ നി​ന്ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കു​ഴി​ഞ്ഞു​താ​ണ ഭാ​ഗ​ത്തേ​ക്ക് ചാ​ടി ഇ​റ​ങ്ങു​മ്പോ​ൾ വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ടു​പോ​കാ​റു​ണ്ടെ​ന്ന് വാ​ഹ​ന​യാ​ത്രി​ക​ർ പ​റ​യു​ന്നു.​ ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് റോ​ഡ് ബി​എം​ബി സി ​നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് ന​ട​ത്താ​ൻ 10കോ​ടി രൂ​പ ബ​ജ​റ്റി​ൽ നീ​ക്കി​വ​ച്ചി​രു​ന്നു.​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ലും റോ​ഡ് ടാ​റിം​ഗി​നാ​യി വി​ഭാ​വ​നം ചെ​യ്ത ഈ ​പ​ദ്ധ​തി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ റോ​ഡി​ലെ കു​ഴി​ക​ള​ട​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ പോ​ലും നി​ർ​വാ​ഹ​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. 11മീ​റ്റ​ർ വീ​തി​യു​ള്ള പാ​ലം ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ​തി​നാ​ൽ അ​ത്ര ത​ന്നെ വീ​തി​യി​ൽ റോ​ഡ് ഉ​യ​ർ​ത്തി നി​ർ​മി​ക്കു​ക​യും തോ​ടി​ന് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​കു​വെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

റോ​ഡി​ന് സ്ഥ​ല​മേ​റ്റെ​ടു​ക്കാ​ൻ മ​തി​യാ​യ ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​പ​റ​ഞ്ഞ​തി​നാ​ൽ സ്ഥ​ല​വും വീ​ടും വ്യാ​പാ​ര സ്ഥാ​പ​ന​വു​മൊ​ക്കെ വി​ട്ടു​കൊ​ടു​ക്കേ​ണ്ടി​വ​രു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട വി​ല​കി​ട്ടു​മെ​ന്ന​തി​നാ​ൽ നാ​ടി​ന്‍റെ​യാ​കെ വി​ക​സ​ന​ത്തി​ന് സ​ഹാ​യ​ക​ര​മാ​കു​ന്ന പ​ദ്ധ​തി​യോ​ട് പ്ര​ദേ​ശ​വാ​സി​ക​ളും സ​ഹ​ക​രി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളും ക​രു​തു​ന്നു.​റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​തോ​ടെ മാ​ക്കേ​ക്ക​ട​വി​ൽ വീ​ടു​ള്ള​യാ​ൾ നേ​രേ ക​ട​വ് ഭാ​ഗ​ത്ത് ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത കു​രു​ക്കി​ൽ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ഒ​രു മ​ണി​ക്കൂ​റോ​ളം ഇ​രു​ച​ക്ര വാ​ഹ​ന​വു​മാ​യി കി​ട​ന്നു.

റോ​ഡ് വി​ക​സ​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ക്കാ​തി​രി​ക്കു​ന്ന​താ​യി​രു​ന്നു അ​ഭി​കാ​മ്യ​മെ​ന്ന് നാ​ട്ടു​കാ​രും പ​റ​യു​ന്നു. നേ​രേ​ക​ട​വ് - ഉ​ദ​യ​നാ​പു​രം റോ​ഡി​ൽ നി​ന്ന് വൈ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ട​ക്കു​ന്ന നേ​രേ​ക​ട​വ്- ക​രി​യി​ൽ- ശ്രീ​നാ​രാ​യ​ണ​പു​രം റേ ​റോ​ഡും നേ​രേ​ക​ട​വ്- ഓ​ർ​ശ്ലം പ​ന​മ്പു​കാ​ട് റോ​ഡും പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​തും ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​ക്കു​ക​യാ​ണ്. നേ​രേ​ക​ട​വ്- ഉ​ദ​യ​നാ​പു​രം റോ​ഡി​നൊ​പ്പം ഉ​ദ​യ​നാ​പു​രം- പു​ത്ത​ല​പ്പ​ടി, നേ​രേ​ക​ട​വ് - ക​രി​യി​ൽ, നേ​രേ​ക​ട​വ് - ​ഓ​ർ​ശ്ലം പ​ന​മ്പു​കാ​ട് റോ​ഡു​ക​ളും വീ​തി​കൂ​ട്ടി പു​ന​ർ​നി​ർ​മി​ച്ചാ​ൽ മാ​ത്ര​മേ പു​തി​യ പാ​ല​വും പാ​ത​യും കൊ​ണ്ടു​ള്ള​ഗു​ണം യാ​ത്ര​ക്കാ​ർ​ക്ക് ല​ഭി​ക്കു​ക​യു​ള്ളു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags :

Recent News

Corehub Up