x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​ർ​ത്താ​ൽ ജ​ന​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​

വെബ് ഡെസ്ക്
Published: October 22, 2026 10:52 PM IST | Updated: October 22, 2026 10:54 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: ഇ​എ​സ്എ പ്ര​ശ്ന​ത്തി​ൽ സി​പി​എം നാ​ളെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല ഏ​ഴ് വി​ല്ലേ​ജു​ക​ളി​ൽ ന​ട​ത്തു​ന്ന ഹ​ർ​ത്താ​ൽ ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജു ജോ​ർ​ജ്. ജി​ല്ല​യി​ലെ ഏ​ഴ് വി​ല്ലേ​ജു​ക​ളി​ൽ പ​രി​സ്ഥിതി ദു​ർ​ബ​ല​പ്ര​ദേ​ശ​മാ​ണെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​നം ആ​ക്ഷേ​പം ന​ൽ​കി​യി​ട്ടു​ണ്ട്. കേ​ര​ള നി​യ​മ​സ​ഭ ഐ​ക​ക​ണ്ഠ്യേ​ന പ്ര​മേ​യം പാ​സാ​ക്കു​ക​യും ചെ​യ്തു.

എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ ഇ​രു​ന്ന​പ്പോ​ൾ പു​റ​ത്തു​വ​ന്ന ക​ര​ട് വി​ജ്ഞാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​മാ​യ ഒ​രു ഇ​ട​പെ​ട​ലും സം​സ്ഥാ​നം ന​ട​ത്തി​യി​രു​ന്നി​ല്ല. വി​ല്ലേ​ജു​ക​ളെ പ​ട്ടി​ക​യി​ൽ നി​ന്നൊ​ഴി​വാ​ക്കു​ക​യോ ജ​ന​വാ​സ മേ​ഖ​ല​ക​ൾ ഇ​എ​സ്എ അ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യോ ചെ​യ്യാ​ൻ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യി​രു​ന്നി​ല്ല. ത​ങ്ങ​ളു​ടെ പ​രാ​ജ​യം മ​റ​യ്ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ ഹ​ർ​ത്താ​ൽ ആ​ഹ്വാ​ന​മെ​ന്ന് ലി​ജു കു​റ്റ​പ്പെ​ടു​ത്തി.

Tags :

Recent News

Corehub Up