x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി വി​​ക​​സ​​ന​​സ​​മി​​തി യോ​​ഗം 30 ന്

വെബ് ഡെസ്ക്
Published: October 22, 2026 10:55 PM IST | Updated: October 22, 2026 10:55 PM IST

പ്രതീകാത്മക ചിത്രം

​​ഗാ​​ന്ധി​​ന​​ഗ​​ർ: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി വി​​ക​​സ​​ന സൊ​​സൈ​​റ്റി (എ​​ച്ച്ഡി​​എ​​സ്) എ​​ക്സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി യോ​​ഗം 30ന് ​​ന​​ട​​ക്കും. രാ​​വി​​ലെ 11ന് ​​ക​​ള​​ക്ട​​റു​​ടെ ചേം​​ബ​​റി​​ലാ​​ണ് യോ​​ഗം . ചെ​​യ​​ർ​​മാ​​ൻ ക​​ള​​ക്ട​​ർ ചേ​​ത​​ൻ കു​​മാ​​ർ മീ​​ണ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. കു​​ടും​​ബ​​ശ്രീ അം​​ഗ​​ങ്ങ​​ളു​​ടെ വേ​​ത​​ന വി​​ത​​ര​​ണം, 2026ലെ ​​എ​​ജി ഓ​​ഡി​​റ്റ് റി​​പ്പോ​​ർ​​ട്ട്, നി​​യ​​മ​​ന​​ങ്ങ​​ൾ തു​​ട​​ങ്ങി വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ൾ യോ​​ഗ​​ത്തി​​ൽ ച​​ർ​​ച്ച ചെ​​യ്യും.

സം​​സ്ഥാ​​ന​​ത്തെ ആ​​ശു​​പ​​ത്രി വി​​ക​​സ​​ന സ​​മി​​തി​​ക​​ളു​​ടെ​​യും സൊ​​സൈ​​റ്റി​​ക​​ളു​​ടെ​​യും എ​​ക്സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി​​ക​​ളു​​ടെ ഘ​​ട​​ന സം​​ബ​​ന്ധി​​ച്ച സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി പു​​നഃ​​സം​​ഘ​​ടി​​പ്പി​​ച്ച് ക​​ഴി​​ഞ്ഞ 15ന് ​​ക​​ള​​ക്ട​​ർ ഉ​​ത്ത​​ര​​വി​​റ​​ക്കി​​യി​​രു​​ന്നു. പു​​തി​​യ ക​​മ്മി​​റ്റി​​യു​​ടെ ആ​​ദ്യ യോ​​ഗ​​മാ​​ണ് 30ന് ​​ന​​ട​​ക്കു​​ന്ന​​ത്. ആ​​ശു​​പ​​ത്രി മെ​​ഡി​​ക്ക​​ൽ സൂ​​പ്ര​​ണ്ട് ഡോ. ​​ടി​​ജി തോ​​മ​​സ് ജേ​​ക്ക​​ബ് സെ​​ക്ര​​ട്ട​​റി​​യും ലേ ​​സെ​​ക്ര​​ട്ട​​റി ജോ​​സ് മാ​​ത്യു ട്ര​​ഷ​​റ​​റു​​മാ​​ണ്.

മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​വ​​ർ​​ഗീ​​സ് പി. ​​പു​​ന്നൂ​​സ്, ആ​​രോ​​ഗ്യ​​മ​​ന്ത്രി​​യു​​ടെ പ്ര​​തി​​നി​​ധി​​യാ​​യി കെ.​​ജി. ഹ​​രി​​ദാ​​സ്, ജി​​ല്ല​​യി​​ലെ മ​​ന്ത്രി​​യു​​ടെ പ്ര​​തി​​നി​​ധി​​യാ​​യി ബി​​നു കെ.​​മാ​​ത്യു, എം​​പി​​മാ​​രു​​ടെ പ്ര​​തി​​നി​​ധി​​ക​​ളാ​​യി ജി​​ജി തോ​​മ​​സ്, പി.​​എ​​ൻ. അ​​മീ​​ർ ഹു​​സൈ​​ൻ, തോ​​മ​​സ് ക​​ല്ലാ​​ട​​ൻ, ഏ​​റ്റു​​മാ​​നൂ​​ർ എം​​എ​​ൽ​​എ നാ​​ട്ട​​കം സു ​​രേ​​ഷ്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്റ് ജോ​​ഷി ഫി​​ലി​​പ് എ​​ന്നി​​വ​​രാ​​ണ് മ​​റ്റു അം​​ഗ​​ങ്ങ​​ൾ. സ​​ർ​​ക്കാ​​ർ നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്ത വ​​നി​​താ പ്ര​​തി​​നി​​ധി ബീ​​ന രാ​​ജേ​​ന്ദ്ര​​ൻ, പ​​ട്ടി​​ക​​ജാ​​തി പ​​ട്ടി​​ക​​വ​​ർ​​ഗ പ്ര​​തി​​നി​​ധി ര​​വി വി. ​​സോ​​മ​​ൻ എ​​ന്നി​​വ​​രും ക​​മ്മി​​റ്റി​​യി​​ലു​​ണ്ട്.

Tags :

Recent News

Corehub Up