പ്രതീകാത്മക ചിത്രം
മൂവാറ്റുപുഴ: കെസിഎസ്എല്‍ കോതമംഗലം രൂപത കലോത്സവം മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു. രൂപതയിലെ വിവിധ യൂണിറ്റുകളിലെ 1300ഓളം കുട്ടികള്‍ 30 ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ പങ്കെടുത്തു. എല്‍പി വിഭാഗത്തില്‍ മൂവാറ്റുപുഴ നിര്‍മല ജൂണിയര്‍ സ്കൂളും തൊടുപുഴ വിമല പബ്ലിക് സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. യുപി, എച്ച്എസ് വിഭാഗത്തില്‍ സെന്റ് ലിറ്റില്‍ തെരേസാസ് എച്ച്എസ് വാഴക്കുളം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോതമംഗലം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ചാമ്പ്യന്‍പട്ടം നേടി. എല്‍പി വിഭാഗത്തില്‍ സെന്റ് ലിറ്റില്‍ തെരേസാസ് എല്‍പിഎസ് വാഴക്കുളം രണ്ടാം സ്ഥാനവും ലിറ്റില്‍ ഫ്ളവര്‍ എല്‍പിഎസ് ഊന്നുകല്‍ മൂന്നാം സ്ഥാനവും യുപി വിഭാഗത്തില്‍ പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുവാറ്റുപുഴ മൂന്നാം സ്ഥാനവും ഹൈസ്കൂള്‍ വിഭാഗത്തില്‍ സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസ് മൂവാറ്റുപുഴ, സെന്റ് ജോസഫ് എച്ച്എസ്എസ് പൈങ്ങോട്ടൂര്‍ സ്കൂളുകള്‍ രണ്ടാം സ്ഥാനവും പങ്കിട്ടു.
സെന്റ് ജോസഫ് എച്ച്എസ്എസ് കരിമണ്ണൂര്‍ മൂന്നാം സ്ഥാനവും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനവും സെന്റ് ജോസഫ് എച്ച്എസ്എസ് കരിമണ്ണൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജേതാക്കള്‍ക്ക് കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. വിന്‍സന്റ് നെടുങ്ങാട്ട് ട്രോഫികള്‍ സമ്മാനിച്ചു. മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന വികാരി ഫാ.ഡോ. മാനുവല്‍ പിച്ചളക്കാട്ട് കലോത്സവം ഉദ്ഘാടനം ചെയ്തു. രൂപത ചെയര്മാന് തൊമ്മി ചന്ദ്രന്കുന്നേന് പതാക ഉയര്‍ത്തി. രൂപത ഡയറക്ടര്‍ ഫാ. മാത്യു രാമനാട്ട്, പ്രസിഡന്റ് ജിജോ മാനുവല്‍, ഓര്‍ഗനൈസര്‍ സിസ്റ്റര്‍ ലിറ്റില്‍ ട്രീസ സിഎംസി എന്നിവര്‍ നേതൃത്വം നല്കി.
Tags :