x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​യി​ൽ റോ​ഡി​ന്‍റെ വ​ശം ഇ​ടി​ഞ്ഞു

വെബ് ഡെസ്ക്
Published: October 22, 2026 09:37 PM IST | Updated: October 22, 2026 09:37 PM IST

എ​രു​മേ​ലി തു​മ​രം​പാ​റ ച​പ്പാ​ത്ത് ഭാ​ഗ​ത്ത്‌ റോ​ഡി​ന്‍റെ വ​ശം ഇ​ടി​ഞ്ഞ് ഒ​ലി​ച്ചു​പോ​യ നി​ല​യി​ൽ.

എ​രു​മേ​ലി: ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ തു​മ​രം​പാ​റ ച​പ്പാ​ത്ത് ഭാ​ഗ​ത്ത് വീ​ടി​ന്‍റെ മു​ന്നി​ൽ റോ​ഡി​ന്‍റെ വ​ശം ഇ​ടി​ഞ്ഞു. കു​ടു​മ്പ​ശേ​രി​ൽ ദേ​വ​ദാ​സി​ന്‍റെ വീ​ടി​ന്‍റെ മു​റ്റ​ത്ത് ഉ​യ​ര​ത്തി​ലു​ള്ള കെ​ട്ടി​ന്‍റെ അ​ടു​ത്താ​ണ് റോ​ഡി​ന്‍റെ വ​ശം ഇ​ടി​ഞ്ഞ​ത്. വീ​ടി​ന്‍റെ മു​ന്നി​ലെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​തോ​ടെ ഇ​ടി​യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് വീ​ട്ടു​കാ​ർ. അ​പ​ക​ട​സൂ​ച​നാ മു​ന്ന​റി​യി​പ്പാ​യി റോ​ഡി​ൽ ഇ​ടി​ഞ്ഞ ഭാ​ഗ​ത്ത് നാ​ട്ടു​കാ​ർ വീ​പ്പ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ഈ ​റോ​ഡി​ൽ ഉ​ൾ​പ്പ​ടെ ശ​ബ​രി​മ​ല പാ​ത​ക​ളി​ൽ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ട് മൂ​ലം ക​ല്ലും മ​ണ്ണും ചെ​ളി​യും നി​ര​ന്നി​രി​ക്കു​ക​യാ​ണ്. മ​ല​യാ​ള മാ​സ​പൂ​ജ​യു​ടെ ഭാ​ഗ​മാ​യി ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്താ​ൻ എ​ത്തി​യ തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് ഏ​റെ​യാ​യി​രു​ന്നു. മ​ഴ തു​ട​ർ​ച്ച​യാ​യി പെ​യ്ത​ത് മൂ​ലം പേ​ട്ട​തു​ള്ള​ൽ ത​ട​സ​പ്പെ​ട്ടു. എ​രു​മേ​ലി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ലി​യ തോ​തി​ൽ വെ​ള്ള​ക്കെ​ട്ട് ഉ​യ​ർ​ന്നി​രു​ന്നു. സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ ജം​ഗ്ഷ​ൻ ഭാ​ഗ​ത്തും റോ​ഡി​ൽ വെ​ള്ള​പ്പൊ​ക്ക പ്ര​തീ​തി​യി​ലാ​ണ് മ​ഴ​വെ​ള്ളം എ​ത്തി​യ​ത്. അ​ർ​ധ​രാ​ത്രി ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​ത്.

Tags :

Recent News

Corehub Up