x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ത്തി​ന്‍റെ സ​ന്തോ​ഷം സ​മൂ​ഹ​ത്തി​ന്‍റെ​യും: മാ​ർ ജോ​സ് പു​ളി​ക്ക​ൽ

വെബ് ഡെസ്ക്
Published: October 22, 2026 10:22 PM IST | Updated: October 22, 2026 10:22 PM IST

സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ നി​ർ​വ​ഹി​ക്കു​ന്നു.


കു​ട്ടി​ക്കാ​നം: സം​തൃ​പ്ത​മാ​യ കു​ടും​ബ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ കെ​ട്ടു​റ​പ്പി​ന് ഊ​ർ​ജം പ​ക​രു​ന്നു​വെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ.

കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് മാ​ജി​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പ​തി​മൂ​ന്നാ​മ​ത് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ലി​ന്‍റെ ര​ണ്ടാം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ പു​ളി​ക്ക​ൽ. കു​ടും​ബ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന സ്നേ​ഹ​ത്തി​ന്‍റെ സ​ന്തോ​ഷ​മാ​ണ് സ​ഭ​യു​ടെ സ​ന്തോ​ഷം എ​ന്ന മാ​ർ​പാ​പ്പ​യു​ടെ കാ​ഴ്ച​പ്പാ​ട് മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഊ​ന്നി​പ്പ​റ​ഞ്ഞു.

കു​ടും​ബം: ഗാ​ർ​ഹി​ക​സ​ഭ​യും പ്രേ​ഷി​ത​യും എ​ന്ന വി​ഷ​യ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച​ക​ളും വി​ശ​ക​ല​ന​ങ്ങ​ളും ന​ട​ന്ന​ത്. സെ​ബാ​സ്റ്റ്യ​ൻ താ​ന്നി​ക്ക​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. രൂ​പ​ത ഫാ​മി​ലി അ​പ്പൊ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഓ​ലി​ക്ക​ൽ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.
കൗ​ൺ​സി​ലി​ലെ പ​ത്ത് ക​മ്മീ​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​ത​യു​ടെ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​ക​ളും സ​മ്മേ​ള​ന​ത്തി​ന്‍റെ ചി​ന്താ​വി​ഷ​യ​വും വി​ശ​ക​ല​നം ചെ​യ്ത് വി​വി​ധ അ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ത്തി.

തു​ട​ർ​ന്ന്, രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​കു​ന്നേ​ൽ രൂ​പ​ത സു​വ​ർ​ണ ജൂ​ബി​ലി ക​ർ​മ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ഇ​എ​സ്എ, ബ​ഫ​ർ സോ​ൺ വി​ഷ​യ​ത്തി​ലു​ള്ള ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യ​വും പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ പാ​സാ​ക്കി.

രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ ഫാ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം, ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, ചാ​ൻ​സ​ല​ർ ഫാ. ​മാ​ത്യു ശൗ​ര്യാം​കു​ഴി, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​ബി​നോ പി. ​ജോ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ൻ​സി ഫി​ലി​പ്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​എ​സ്എ: ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾപ​രി​ഹ​രി​ക്ക​ണം
കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ സിം​ഹ​ഭാ​ഗ​ത്തെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന കാ​ർ​ഷി​ക മേ​ഖ​ല​യെ ബാ​ധി​ക്കു​ന്ന​താ​ണ് സ​മ​കാ​ലി​ക​മാ​യ ഇ​എ​സ്എ - ബ​ഫ​ർ​സോ​ൺ പ്ര​ഖ്യാ​പ​ന​ങ്ങ​ളെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ. ഇ​തു സം​ബ​ന്ധ​മാ​യ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലേ​ക്ക് കേ​ര​ള നി​യ​മ​സ​ഭ ഐ​ക​ക​ണ്ഠ്യേ​ന പാ​സാ​ക്കി​യ പ്ര​മേ​യം കൃ​ഷി​യി​ട​ങ്ങ​ൾ, താ​മ​സ​സ്ഥ​ല​ങ്ങ​ൾ, വ്യ​വ​സാ​യ മേ​ഖ​ല​ക​ൾ എ​ന്നി​വ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണ്. എ​ന്നാ​ൽ, റി​സ​ർ​വ് വ​ന​മേ​ഖ​ല​യി​ൽ ത​ന്നെ ഇ​എ​സ്എ പ്ര​ദേ​ശം നി​ല​നി​ർ​ത്ത​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്.

അ​തി​നാ​ൽ ഫോ​റ​സ്റ്റ് എ​ന്ന​തി​ന്‍റെ നി​ർ​വ​ച​ന​ത്തി​ന് വ്യ​ക്ത​ത ആ​വ​ശ്യ​മാ​ണ്. റി​സ​ർ​വ് വ​ന​ങ്ങ​ൾ​ക്ക് തു​ല്യ​മാ​യ ത​ല​ത്തി​ൽ ഏ​ല​മ​ല​ക്കാ​ടു​ക​ളെ​യും വെ​സ്റ്റ​ഡ് ഫോ​റ​സ്റ്റു​ക​ളെ​യും പ​രി​ഗ​ണി​ക്കു​ന്ന​ത് ക​ർ​ഷ​ക​രോ​ടു​ള്ള അ​നീ​തി​യാ​ണ്. ഫോ​റ​സ്റ്റ് എ​ന്ന​തി​ന് വ്യ​ക്ത​ത വ​രാ​ത്ത പ​ക്ഷം ഇ​എ​സ്എ വ​ന​മേ​ഖ​ല​യി​ൽ നി​ല നി​ർ​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​നം ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​ത​ല്ല. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന ക​ഷ്ട​ന​ഷ്ട​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​വും ദൈ​നം​ദി​ന ജീ​വി​ത​ത്തെ​യും ഭാ​വി​ജീ​വി​ത​ത്തെ​യും ബാ​ധി​ക്കു​ന്ന വി​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളും പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up