ചേര്‍ത്തല: കുടുംബസ്വത്ത് വ്യാജരേഖകള്‍ ചമച്ച് സ്വന്തമാണെന്ന പേരില്‍ തൃപ്പൂണിത്തുറ കേന്ദ്രമായ ബാങ്കില്‍ ഈടായിവച്ച് 21 കോടി തട്ടിയതായി പരാതി. തനിക്കുംകൂടി അവകാശപ്പെട്ട കുടുംബസ്വത്താണ് പണയപ്പെടുത്തി പണം തട്ടിയതെന്നുകാട്ടി ചേര്‍ത്തല കൊച്ചുതയ്യില്‍ തോമസ് ജോസഫും കുടുംബവുമാണ് പരാതി നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിക്കും അഭ്യന്തര മന്ത്രിക്കും ജില്ലാ പൊലിസ് മേധാവിക്കും റവന്യു വകുപ്പധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. വസ്തുവില്‍ നടക്കുന്ന കോടതി വ്യവഹാരങ്ങള്‍ മറച്ചുവച്ചുകൊണ്ടാണ് ഭൂമി ഈടുനല്കിയിരിക്കുന്നതെന്നും ഇതിനായി റവന്യൂ വകുപ്പധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായതായും പരാതിയില്‍ പറയുന്നുണ്ട്. നാളുകളായി പരാതി നല്‍കിയിട്ടും ഒരു ഭാഗത്തുനിന്നും ഇടപെടലുകള്‍ ഉണ്ടാകാത്തതു ദുരൂഹമാണെന്നും തോമസ് ജോസഫും ഭാര്യ ജാന്‍സി തോമസും തിയറ്റര്‍ മാനേജര്‍ ലൂസിയ ശിവദാസനും ആരോപിച്ചു. വസ്തു ഈടില്‍ എടുത്ത വായ്പ കുടിശിഖയായതിനെ തുടര്‍ന്നു പത്രത്തിലൂടെ ജപ്തി വിവരം അറിഞ്ഞപ്പോള്‍ മാത്രമാണ് തട്ടിപ്പു പുറത്തായതെന്നും അവര്‍ പറഞ്ഞു. വിഷയത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Tags :