ജോഷ്വാ ഏബ്രഹാം മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികളായ പാളയം സെന്റ് ജോർജ് ടീം
ഭാരതീപുരം : തുമ്പോട് സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മേലൂട്ട് ജോഷ്വാ ഏബ്രഹാം മെമ്മോറിയൽ ക്രിക്കറ്റ് മത്സരം നടത്തി. സി. അജയപ്രസാദ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് തുമ്പോട് യുവജനപ്രസ്ഥാനം ടീം ജെഴ്സി ജോഷ്വായുടെ മാതാപിതാക്കൾക്ക് നൽകി പ്രകാശനം ചെയ്തു സമ്മേളനത്തിന് ഇടവക മുൻ വികാരി ഫാ.ജോൺ കെ. തങ്കച്ചൻ അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽനിന്നു ടീമുകൾ മത്സരിച്ചു. പാളയം സെന്റ് ജോർജ് യുവജന പ്രസ്ഥാനം ഒന്നാം സ്ഥാനവും ചെറുവക്കൽ സെന്റ് ജോർജ് യുവജനപ്രസ്ഥാനം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും കുളത്തൂപ്പുഴ എസ് ഐ ബിൻസി സജോ നൽകി. ഫാ.വർഗീസ് ടി. വർഗീസ്, ഫാ. മാത്യു തങ്കച്ചൻ, ഫാ.ഡാനിയേൽ അലക്സാണ്ടർ എന്നിവർ സന്നിഹിതരായിരുന്നു. ഇടവക വികാരി ഫാ. ഗീവർഗീസ് പള്ളിവാതുക്കൽ ട്രസ്റ്റീ പി.ടി. കൊച്ചുമച്ചൻ സെക്രട്ടറി റോയ് തോമസ്, കൺവീനർമാരായ ഡെന്നിസ് രാജ്, ജിബിൻ തോമസ്, അലൻ സാബു എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
Tags :