x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ല്‍​മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ല്‍ വീ​ണ് ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

വെബ് ഡെസ്ക്
Published: October 23, 2026 12:01 AM IST | Updated: October 23, 2026 12:01 AM IST

അ​ഞ്ച​ല്‍- കു​ള​ത്തൂ​പ്പു​ഴ മ​ല​യോ​ര ഹൈ​വേ ഓ​ര​ത്ത് ആ​ല​ഞ്ചേ​രി വി​ദേ​ശ​മ​ദ്യ​ശാ​ല​യ്ക് സ​മീ​പ​ത്ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​യ മേ​ല്‍​മൂ​ടി​യി​ല്ലാ​ത്ത ഓ​ട.

ഏ​രൂ​ര്‍: മ​ല​യോ​ര ഹൈ​വേ ഓ​ര​ത്തെ മേ​ല്‍​മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ല്‍ കാ​ല്‍​തെ​റ്റി വീ​ണ് ആ​ട്ടോ​റി​ക്ഷാ​തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഏ​രൂ​ർ സ്വ​ദേ​ശി വ​ട​ക്കേ​വി​ള​യി​ല്‍ ബി​ജു(52) വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം സ​ന്ധ​യ്ക്ക് ആ​ല​ഞ്ചേ​രി വി​ദേ​ശ മ​ദ്യ​ശാ​ല​യ്ക്ക് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

കു​ള​ത്തൂ​പ്പു​ഴ- അ​ഞ്ച​ല്‍ മ​ല​യോ​ര ഹൈ​വേ പ​ത​യോ​ര​ത്തു​കൂ​ടി ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന ബി​ജു കാ​ല്‍​തെ​റ്റി പ​ത്ത​ടി​യോ​ളം താ​ഴ്ച​യു​ള​ള ഓ​ട​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം നേ​രം ഇ​യാ​ൾ ഈ ​കു​ഴി​യി​ൽ വീ​ണു​കി​ട​ന്ന​താ​യാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

ബി​ജു​വി​ന്‍റെ നി​ല​വി​ളി ശ​ബ്ദം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ ഓ​ട​യി​ൽ നി​ന്നും പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് പു​ന​ലൂ​രി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സി​നെ വ​രു​ത്തി ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ബി​ജു​വി​നെ ഓ​ട​യി​ല്‍ നി​ന്നും പു​റ​ത്തെ​ത്തി​ക്കാ​നാ​യ​ത്. അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

ത​ല​യ്ക്കും ന​ട്ടെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ള്ള​തി​നാ​ൽ ഇ​യാ​ളി​പ്പോ​ള്‍ ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഏ​റെ അ​പ​ക​ട ഭീ​ഷ​ണി​യാ​യ ഓ​ട​യി​ല്‍ കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബ് സ്ഥാ​പി​ച്ച് സു​ര​ക്ഷാ​ഭീഷണി​യൊ​ഴു​വാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ഒ​ട്ടേ​റെ ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ര്‍ യാ​തൊ​ന്നും ചെ​യ്യു​ന്നി​ല്ലെ ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

 

Tags :

Recent News

Corehub Up