x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യം​കു​ളം-​കീ​രി​ക്കാ​ട് ജെ​ട്ടി റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: October 22, 2026 11:11 PM IST | Updated: October 22, 2026 11:11 PM IST

മ​ന്ത്രി എം. ​ലി​ജു ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് നി​ർ​വ​ഹി​ക്കു​ന്നു.

കാ​യം​കു​ളം: കാ​യം​കു​ളം-​കീ​രി​ക്കാ​ട് ജെ​ട്ടി റൂ​ട്ടി​ൽ പു​തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. മ​ന്ത്രി എം. ​ലി​ജു ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് സ​ർ​വീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കീ​രി​ക്കാ​ട് ജെ​ട്ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 14-ാം വാ​ർ​ഡ് മെ​മ്പ​ർ റീ​ന ഉ​ദ​യ​ന് മ​ന്ത്രി ആ​ദ്യ ടി​ക്ക​റ്റ് ന​ൽ​കി സ​ർ​വീ​സി​ന് തു​ട​ക്കംകു​റി​ച്ചു.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ല​ത്തെ യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​യാ​ണ് മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ൽ കാ​യം​കു​ളം-​കീ​രി​ക്കാ​ട് റൂ​ട്ടി​ൽ പു​തി​യ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ, ജീ​വ​ന​ക്കാ​ർ, സാ​ധാ​ര​ണ​ക്കാ​ർ ഉൾപ്പടെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ലാ​ണ് ബ​സി​ന്‍റെ സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കാ​യം​കു​ള​ത്തുനി​ന്ന് കീ​രി​ക്കാ​ട് ജെ​ട്ടി​യി​ലേ​ക്കും തി​രി​കെ​യും രാ​വി​ലെ​യും വൈ​കി​ട്ടും ഓ​രോ ട്രി​പ്പു​ക​ൾ വീ​ത​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ 8.05ന് ​കാ​യം​കു​ള​ത്തുനി​ന്ന് കീ​രി​ക്കാ​ട് ജെ​ട്ടി​യി​ലേ​ക്കും തി​രി​കെ 8.35ന് ​കീ​രി​ക്കാ​ട് ജെ​ട്ടി​യി​ൽ നി​ന്ന് കാ​യം​കു​ളം മാ​വേ​ലി​ക്ക​ര വ​ഴി തി​രു​വ​ല്ല​യി​ലേ​ക്കും സ​ർ​വീ​സ് ന​ട​ത്തും.

വൈ​കി​ട്ട് 5.25ന് ​കാ​യം​കു​ള​ത്തുനി​ന്ന് കീ​രി​ക്കാ​ട് ജെ​ട്ടി​യി​ലേ​ക്ക് പോ​കു​ന്ന സ​ർ​വീ​സ്, തി​രി​കെ 5.55 ന് ​ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തും. പു​തി​യ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ച്ച​തോ​ടെ കാ​യം​കു​ളം ടൗ​ണി​ലേ​ക്കും റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ട​ക്ക​മു​ള്ള പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​മു​ള്ള യാ​ത്ര കൂ​ടു​ത​ൽ സു​ഗ​മ​മാ​കും. പു​തി​യ ബ​സ് സ​ർ​വീ​സ് നി​ല​വി​ൽ വ​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​കും.

കാ​യം​കു​ളം കെ​എ​സ്ആ​ർ​ടി​സി ജ​ന​റ​ൽ ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്‌​ട​ർ രാ​ജേ​ഷ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ജി​മോ​ൻ ക​ണ്ട​ല്ലൂ​ർ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ വേ​ല​ഞ്ചി​റ സു​കു​മാ​ര​ൻ, അ​ഡ്വ.​ എ​ൽ. വേ​ലാ​യു​ധ​ൻ പി​ള്ള, അ​ഡ്വ.​ എ​ൻ. രാ​ജ​ഗോ​പാ​ൽ, ഹ​രീ​ന്ദ്ര​ൻ, രാ​കേ​ഷ് ക​ണ്ട​ല്ലൂ​ർ, നി​സാ​ർ, രാ​ഹു​ൽ ക​വി​രാ​ജ്, സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up